ADVERTISEMENT

കായംകുളം∙ തകർന്നു കിടക്കുന്ന കായംകുളം–കാർത്തികപ്പള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഓട്ടോ ഡ്രൈവർ നടത്തിയ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി. കായംകുളം റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറും പുല്ലുകുളങ്ങര സ്വദേശിയുമായ ഉണ്ണി നാഗമഠമാണ് മുഴങ്ങോടിക്കാവ് ജംക്‌ഷനിൽ   തലകുത്തി നിന്ന് പ്രതിഷേധിച്ചത്.

നാളുകളായി തകർന്ന് കിടക്കുന്ന റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവാസികൾ പല പ്രതിഷേധ പരിപാടികൾ നടത്തിയിട്ടും കണ്ണ് തുറക്കാത്ത പൊതുമരാമത്ത് വകുപ്പിന്റെ നിലപാടിനെതിരെയാണ് വേറിട്ട സമരപരിപാടി നടത്തിയത്. തകർന്നു കിടക്കുന്ന റോഡിന്റെ ഓരത്ത് ഓട്ടോറിക്ഷ നിർത്തിയിട്ട് ഇതിന് സമീപം തലയണവച്ച് അതിനുമുകളിൽ തലകുത്തിനിന്നാണ് പ്രതിഷേധിച്ചത്.

തലകുത്തി നിന്ന് പരിചയമില്ല. ആദ്യമായാണ് ഇത്തരത്തിൽ തലകുത്തി നിൽക്കുന്നത് എന്ന് ഉണ്ണി പറയുന്നു. കായംകുളം നഗരത്തെയും തീരദേശ മേഖലയെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കായംകുളം കാർത്തികപ്പള്ളി റോഡ്. ഇതുവഴി കടന്നുപോകുന്ന ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ കേടുപാടുകൾ ഉണ്ടാക്കുന്നത് നിത്യസംഭവമാണ്. ഇതാണ് ഇത്തരമൊരു കടുത്ത പ്രതിഷേധ പരിപാടിക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് ഉണ്ണി പറഞ്ഞു. 

സാഹചര്യത്തിലാണ് തലകുത്തി നിന്ന് ഉണ്ണി പ്രതിഷേധിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് അംഗം അരിത ബാബു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഉണ്ണിയുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് വിവിധ തൊഴിലാളികൾ എത്തിയിരുന്നു. ഷിജാർ ഇസാഹക്ക്, സജീർ, ബ്രഹ്മകുമാർ, വിജയകുമാർ അനിലാൽ, രാജേഷ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com