ADVERTISEMENT

ആലപ്പുഴ ∙ ഹൗസ്ബോട്ടുകൾ ഉൾപ്പെടെയുള്ള ജലയാനങ്ങളിലെ ജീവനക്കാർക്കുള്ള ലൈസൻസ് ഫീസ് കൂട്ടി. എന്നാൽ, ഫീസ് എത്രയാക്കി ഉയർത്തിയെന്നതിൽ അധികൃതർക്കു വ്യക്തതയില്ല. നേരത്തെ 250 രൂപയായിരുന്നു ഫീസ്. പുറമേ 3 മാസം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സും പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി 72,000 രൂപ ചെലവു വരും. മുൻപ് നാലുദിവസത്തെ ക്ലാസിനായി 8000 രൂപ മതിയായിരുന്നു. തുറമുഖ വകുപ്പിന്റെ ഉൾനാടൻ ജലയാന നിയമ പ്രകാരമാണു മാറ്റം. 2022ൽ ആണ് ഉൾനാടൻ ജലയാന നിയമം ഭേദഗതി ചെയ്തത്. 

രാജ്യത്തെ എല്ലാ ജലയാനങ്ങളിലെ ജീവനക്കാർക്കു ഒരേ മാനദണ്ഡം കൊണ്ടുവരുന്നതിന്റെ ഭാഗമായാണു നിയമ ഭേദഗതി. നിലവിൽ ലൈസൻസ് പുതുക്കാൻ കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്ന സമയം ജൂണിൽ തീരും. ഇതിനു മുൻപായി പുതുക്കിയാൽ 3 മാസത്തെ ക്ലാസിൽ പങ്കെടുക്കേണ്ടിവരില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ലൈസൻസ് പുതുക്കാൻ വൈകിയാൽ ക്ലാസിൽ പങ്കെടുക്കണം.

ജില്ലയിൽ 1763 പേർക്കാണു നിലവിൽ സ്രാങ്ക് ലൈസൻസുള്ളത്. 1284 പേർക്കു ഡ്രൈവർ ലൈസൻസും 3569 പേർക്കു ലാസ്കർ ലൈസൻസുമുണ്ട്.പുതുക്കിയ മാനദണ്ഡപ്രകാരം ഡ്രൈവർ, സ്രാങ്ക് ലൈസൻസ് ലഭിക്കണമെങ്കിൽ പത്താം ക്ലാസ് വിജയിച്ചിരിക്കണം. ലാസ്കർ ലൈസൻസിന് എട്ടാം ക്ലാസും.2010ലാണ് കനാൽ നിയമം ഭേദഗതി ചെയ്ത് ഉൾനാടൻ ജലയാന നിയമം നിലവിൽ വന്നത്. അതാണ് 2022ൽ ഭേദഗതി ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com