ADVERTISEMENT

ലോട്ടറി ക്ഷേമനിധി മസ്റ്ററിങ് നടത്തണം
ആലപ്പുഴ∙ 2024 ജനുവരിക്കു മുൻപു സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 29നകം അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ഫോൺ: 0477 2252291.

പ്രവേശന സിലക്‌ഷൻ ട്രയൽ
ആലപ്പുഴ∙ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. സ്പോർട്സ് എംആർഎസിൽ 2024-25 അധ്യയന വർഷത്തെ 5,11 ഒഴിവുള്ള മറ്റു ക്ലാസുകൾ എന്നിവയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട നടത്തുന്ന സിലക്‌ഷൻ ട്രയൽ 7നു രാവിലെ 8ന് ആലപ്പുഴ എസ്ഡിവി എച്ച്എസ്എസ് ഗ്രൗണ്ടിൽ നടത്തും. ഫോൺ: 0471 2381601, 9447694394.

വെറ്ററിനറി ഡോക്ടർ അഭിമുഖം
ആലപ്പുഴ∙ മൃഗസംരക്ഷണ വകുപ്പിൽ ആര്യാട്, വെളിയനാട്, ഹരിപ്പാട്, മാവേലിക്കര എന്നീ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര വെറ്ററിനറി സേവനത്തിനായി കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർ തസ്തികയിലേക്കു നിയമിക്കുന്നതിനുള്ള അഭിമുഖം 6നു രാവിലെ 11നു ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ നടക്കും. ഫോൺ: 0477 2252431.

ഓവർസീയർ നിയമനം
ആലപ്പുഴ∙ എസ്എസ്കെ ജില്ലാ കാര്യാലയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഓവർസീയർ നിയമനത്തിനുള്ള അഭിമുഖം 12നു രാവിലെ 10നു ജില്ലാ പ്രോജക്ട് കോഓർഡിനേറ്ററുടെ കാര്യാലയത്തിൽ നടക്കും. ഫോൺ: 0477 2239655, ഇ മെയിൽ: dpossaalp@gmail.com.

വനിത ഫിറ്റ്നസ് ട്രെയിനർ
തുറവൂർ ∙ ഗ്രാമ പഞ്ചായത്തിലെ വനിതകൾക്കായി ആരംഭിക്കുന്ന ഫിറ്റ്നസ് സെന്ററിലേക്ക് വനിത ഫിറ്റ്നസ് ട്രെയിനറെ ആവശ്യമുണ്ട്. ഡവലപ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ നാഷനൽ സ്‌കീമിൽ ഫിറ്റ്നസ് ട്രെയിനർ സർട്ടിഫിക്കറ്റ് ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം നാളെ രാവിലെ 10ന് പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com