ADVERTISEMENT

ആലപ്പുഴ ∙ മുൻ ബജറ്റുകളിൽ ജില്ല പ്രതീക്ഷയോടെ കേട്ട പ്രഖ്യാപനങ്ങളിൽ പാതിയിലേറെയും പതിരായിപ്പോയി. കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച പല പദ്ധതികളും തുടങ്ങിയതു പോലുമില്ല. എങ്കിലും ഇന്ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിനേയും പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട് ആലപ്പുഴ. ആവർത്തിക്കുന്ന പ്രഖ്യാപനങ്ങൾക്കപ്പുറം  കതിരണിയുന്ന ചില പദ്ധതികളെങ്കിലുമുണ്ടാകുമെന്നാണു പ്രതീക്ഷ. ജില്ലയിലെ വിവിധ മേഖലകളുടെ ബജറ്റ് പ്രതീക്ഷകൾ ഇങ്ങനെ 

alappuzha-agrriculture

വ്യവസായം
പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിൽ പുതിയ യൂണിറ്റുകൾ. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചു നടക്കാതെ പോയ നോർവേ മോഡൽ ഫിഷ് പ്രോസസിങ് യൂണിറ്റിനു വീണ്ടും ഫണ്ട് പൊതുമേഖലാ സ്ഥാപനങ്ങളായ ഓട്ടോകാസ്റ്റ്, സിൽക് തുടങ്ങിയവയ്ക്കായി പ്രവർത്തന മൂലധനം. പുതിയ പദ്ധതികൾക്കും സാധ്യത. 
കലവൂർ കെഎസ്ഡിപിയിൽ ഓങ്കോളജി ഫാർമ പാർക്കിനു കൂടുതൽ തുക 

നേരേകടവ്– മാക്കേക്കടവ് 
പാലം
നേരേകടവ്– മാക്കേക്കടവ് പാലം

ശുദ്ധജല വിതരണം 
∙ കുട്ടനാട് ശുദ്ധജല പദ്ധതിയുടെ സ്ഥലമെടുപ്പിന് സഹായം 
∙ മാവേലിക്കര, ഹരിപ്പാട്, ചെങ്ങന്നൂർ  സമഗ്ര ശുദ്ധജല പദ്ധതികൾക്കു കൂടുതൽ തുക .

റോഡ്, ഗതാഗതം
∙ തീരദേശ ഹൈവേയ്ക്കും സ്ഥലമെടുപ്പിനുമായി പണം.
∙ 2012 ബജറ്റിൽ അനുവദിച്ചു 2016ൽ നിർമാണം തുടങ്ങിയിട്ടും ഇതുവരെ പൂർത്തിയാകാത്ത നേരേകടവ്– മാക്കേക്കടവ് പാലത്തിനായി പുതിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള തുക.
∙ സംസ്ഥാനപാതകൾ ഉൾപ്പെടെയുള്ളവയിലെ അപകടങ്ങൾ കുറയ്ക്കാൻ പദ്ധതി 
∙ ആലപ്പുഴ മൊബിലിറ്റി ഹബ് നിർമാണത്തിനു ഫണ്ട്. പുതിയ രൂപരേഖ പ്രകാരം കെട്ടിടം ഉൾപ്പെടെ നിർമിക്കേണ്ടതുണ്ട്.
∙ കായംകുളം, ചെങ്ങന്നൂർ ഡിപ്പോകളിലെ പഴയ കെട്ടിടങ്ങളുടെ നവീകരണം
കായികം 
∙ ജില്ലയിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് 
∙ മാവേലിക്കരയിൽ പുതിയ സ്റ്റേഡിയം 
∙ ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയം,  ഇഎംഎസ് സ്റ്റേഡിയം എന്നിവ പൂർത്തിയാക്കാൻ സഹായം 

ആലപ്പഴ ഇഎംഎസ് 
സ്റ്റേഡിയം
ആലപ്പഴ ഇഎംഎസ് സ്റ്റേഡിയം

ടൂറിസം
∙ പുന്നമട ഹൗസ്ബോട്ട് ടെർമിനൽ ആധുനിക നിലവാരത്തിൽ ഉയർത്തൽ 
∙  കായൽ ടൂറിസം സർക്യൂട്ട്, പിൽഗ്രിം ടൂറിസം സർക്യൂട്ട് തുടങ്ങി വിവിധയിടങ്ങളെ ബന്ധിപ്പിച്ചു പുതിയ സർക്യൂട്ടുകൾ 
∙  പുതിയ പാർക്കുകൾ, വിവിധ സ്മാരകങ്ങൾ സംരക്ഷിക്കാനും അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാനും പണം 
∙ ആലപ്പുഴ പൈതൃക പദ്ധതിക്കും പോർട്ട് കം മറീന പദ്ധതിക്കും ഫണ്ട്  

പുന്നമട ഹൗസ്ബോട്ട് 
ടെർമിനൽ
പുന്നമട ഹൗസ്ബോട്ട് ടെർമിനൽ

ആരോഗ്യം 
∙  മെഡിക്കൽ കോളജിലെ ട്രോമ കെയർ യൂണിറ്റ് പൂർത്തീകരണം; പുതിയ എമർജൻസി മെഡിസിൻ വിഭാഗം 
∙ പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്കു പുതിയ കെട്ടിടം 
∙ താലൂക്ക് ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം

ആലപ്പുഴ മെഡിക്കൽ 
കോളജ്
ആലപ്പുഴ മെഡിക്കൽ കോളജ്

കൃഷി 
∙ നെല്ലിന്റെ സംഭരണ വില വർധിപ്പിക്കുമെന്നു പ്രതീക്ഷ. 
∙ വെള്ളപ്പൊക്കത്തിലെ കൃഷി നാശത്തിനുള്ള  നഷ്ടപരിഹാരം, മടവീഴ്ച്ചയ്ക്കുള്ള നഷ്ടപരിഹാരം, റിങ് ബണ്ട് ആനുകൂല്യം എന്നിവയിൽ കാലോചിത വർധനയും കൃത്യമായ വിതരണ സംവിധാനവും 
∙ കുട്ടനാട് പാക്കേജ്: രണ്ടാം കുട്ടനാട് പാക്കേജിന് കൂടുതൽ തുക. ജലസേചന വകുപ്പ് അടുത്തിടെ 100 കോടി അനുവദിച്ചെങ്കിലും പാക്കേജ് പൂർത്തിയാക്കാൻ ഇതു തികയില്ല. 

തോട്ടപ്പള്ളി തുറമുഖം
തോട്ടപ്പള്ളി തുറമുഖം

തീരദേശം
∙  കടലാക്രമണവും തീരശോഷണവും തടയുന്നതിനു കൂടുതൽ പുലിമുട്ടുകളും കടൽ ഭിത്തികളും
∙ ഫിഷിങ് ഹാർബറുകൾ, ഫിഷ് ലാൻഡിങ് സെന്ററുകൾ തുടങ്ങിയവയുടെ നവീകരണം, അടിസ്ഥാന സൗകര്യ വികസനം 

alappuzha-coir

കയർ
∙ ഉൽപാദകരിൽ നിന്നു കയറും കയറുൽപന്നങ്ങളും സംഭരിക്കാൻ തുക 
∙ കയർ മേഖലയെ ആധുനികവൽക്കരിക്കാൻ പദ്ധതി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com