ADVERTISEMENT

എടത്വ ∙ രണ്ടര വർഷം മുൻപ് മരിച്ചു പോയ ആൾക്കും ഹെൽമറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചതിനു 3500 രൂപ പെറ്റി അടയ്ക്കാൻ നോട്ടിസ്. തലവടി പഞ്ചായത്ത് നീരേറ്റുപുറം ചിറമേൽ സി.വി. കുര്യനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. കൊട്ടാരക്കരയിൽ വച്ചാണ് ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തെന്നാണ് നോട്ടിസിൽ പറഞ്ഞിരിക്കുന്നത്.

ഇക്കാര്യത്തിൽ എന്തെങ്കിലും വിശദീകരണം ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ 15 ദിവസത്തിനകം കൊല്ലം മിനി സിവിൽ സ്റ്റേഷനിലുള്ള എംവിഡി ഓഫിസിൽ അസ്സൽ രേഖ സഹിതം എത്താനാണ് നിർദേശം. മരിച്ചു പോയ ആളിനെ എങ്ങനെ എത്തിക്കാനാകും എന്ന ആശങ്കയിലാണ് വീട്ടുകാർ. കുര്യന്റെ പേരിൽ ഇരു ചക്രവാഹനം ഉണ്ടായിരുന്നതായി അറിവു മാത്രമാണ് വീട്ടുകാർക്കുള്ളത്. 

ആരോഗ്യവകുപ്പിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് ഇരുചക്ര വാഹനം ഓടിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് 15 വർഷം മുൻപ് വാഹനം ഏതോ കച്ചവടക്കാരന് കൊടുത്തു എന്നു മാത്രം അറിയാം. ഉടമസ്ഥാവകാശം മാറ്റി നിലവിലുള്ള ആളിന്റെ പേരിൽ മാറ്റാതിരുന്നതാകാം എന്നാണ് വീട്ടുകാർ പറയുന്നത്. ഏതായാലും ഇക്കാര്യം മോട്ടർ വകുപ്പിനെ അറിയിക്കാനാണ് തീരുമാനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com