ADVERTISEMENT

ധനസഹായം നൽകും: ഹരിപ്പാട് ∙ പിന്നോക്ക വിഭാഗ വികസന കോർപറേഷൻ പിന്നോക്ക വിഭാഗത്തിലെ(ഒബിസി) ഓട്ടോടാക്സി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇലക്ട്രിക് ഓട്ടോ ടാക്സികൾ വാങ്ങുന്നതിനും, പെട്രോൾ വാഹനങ്ങൾ സിഎൻജിയിലേക്ക് മാറ്റുന്നതിനും ധനസഹായം നൽകുന്നു. 9496558758, 0479 2412110

അധ്യാപകർ
ഹരിപ്പാട് ∙ കരുവാറ്റ യുഐടിയിൽ കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മലയാളം വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 26നു മുൻപായി കോളജ് ഓഫിസിൽ സമർപ്പിക്കണം. 0479 2493366, 9446066490

ജില്ലാ പഞ്ചായത്ത് ബജറ്റ് നാളെ
ആലപ്പുഴ∙ ജില്ലാ പഞ്ചായത്തിന്റെ വാർഷിക ബജറ്റ് നാളെ രാവിലെ 10.30നു ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അവതരിപ്പിക്കും.

ട്രേഡ്സ്മാൻ (ഫിറ്റർ)
ചെങ്ങന്നൂർ ∙ എൻജിനീയറിങ് കോളജിൽ 2023-24 അധ്യയന വർഷത്തിൽ ഒഴിവു വന്നിട്ടുള്ള ട്രേഡ്സ്മാൻ (ഫിറ്റർ) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് നാളെ 10.30 നു ടെസ്റ്റ്/ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കുന്നു. യോഗ്യത: എസ്എസ്എൽസി, എൻടിസി. വെബ്സൈറ്റ്: www.ceconline.edu. ഫോൺ : 0479 2454125, 2455125.

തെങ്ങിന് മരുന്ന് തളിക്കാൻ അപേക്ഷ നൽകാം
ചാരുംമൂട്∙ രോഗം ബാധിച്ച കായ്ഫലമുള്ള വലിയതെങ്ങുകളുടെ മണ്ടവൃത്തിയാക്കി മരുന്ന് തളിക്കുന്ന തെങ്ങ് കർഷകർക്ക് 28 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. തെങ്ങുകയറ്റക്കൂലി ഇനത്തിൽ ഒരു തെങ്ങിന് ഗുണഭോക്തൃവിഹികമായി 40 രൂപ അടയ്ക്കണം. അപേക്ഷയോടൊപ്പം 2023–24 കരം അടച്ച രസീത്, പരിശോധനയ്ക്കായി 500 ഗ്രാം മണ്ണ് എന്നിവ ഹാജരാക്കണം.

വൈദ്യുതി മുടക്കം
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിലെ സീതാസ്, ബ്രദേഴ്സ്, ഇൻകം ടാക്‌സ് , നിസാ ടവർ, റയ്ബാൻ, കൂരയിൽ, മൈജി, വെള്ളക്കിണർ സൗത്ത്, ഇൻഡസ്‌ട്രിയൽ എന്നിവിടങ്ങളിൽ ഇന്ന്  രാവിലെ 9 മുതൽ 2 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

ആലപ്പുഴ ∙ പാതിരപ്പള്ളി സെക്‌ഷനിൽ ജോബ്, നെഹ്റു, വ്യാസപുരം, താജ് കയർ, രാമവർമ, എവർഷൈൻ, അയ്യങ്കാളി, സാംസ്കാരിക നിലയം എന്നിവിടങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.

അമ്പലപ്പുഴ  ∙ കെഎസ്എ, പ്രീമിയർ, റേ, നിസാം, ഷാനി,നമാസ്, അൻസില, ഷബിൻഷ,വളഞ്ഞവഴി, സ്റ്റാർ, ഖദീജ,രാജ് ഐസ്,അൽ അമീൻ, ആഞ്ഞിലിപ്പുറം, കുന്നക്കാട് , അമ്പലപ്പുഴ വെസ്റ്റ്, മജസ്റ്റിക്,മരിയ മോണ്ടിസോറി, പൊലീസ് സ്റ്റേഷൻ,എംസിഎച്ച് അമ്പലപ്പുഴ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

മുഹമ്മ ∙ എസ്എൽപുരം സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന്   രാവിലെ 9 മുതൽ വൈകിട്ട് 6 വരെ മുഹമ്മ വൈദ്യുതി സെക്ഷനിൽനിന്നും വൈദ്യുതി വിതരണം നടക്കുന്ന മണ്ണഞ്ചേരിയിലെ അത്തർമുക്ക് ട്രാൻസ്ഫോമർ ഒഴികെയുള്ള മുഴുവൻ പ്രദേശങ്ങളിലും വൈദ്യുതി വിതരണം മുടങ്ങും.

മുഹമ്മ ∙ എസ്എൽപുരം സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന്   രാവിലെ 9 മുതൽ വൈകിട്ട് 6 വരെ മുഹമ്മ വൈദ്യുതി സെക്ഷനിൽനിന്നും വൈദ്യുതി വിതരണം നടക്കുന്ന മണ്ണഞ്ചേരിയിലെ അത്തർമുക്ക് ട്രാൻസ്ഫോമർ ഒഴികെയുള്ള മുഴുവൻ പ്രദേശങ്ങളിലും വൈദ്യുതി വിതരണം മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com