ADVERTISEMENT

ഹരിപ്പാട് ∙ യുവാവിനെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുകയും  കവർച്ച നടത്തുകയും ചെയ്ത  ക്വട്ടേഷൻ സംഘത്തിലെ ഒരാൾ അറസ്റ്റിലായി. കുമാരപുരം പൊത്തപ്പള്ളി  പൂവള്ളിൽ വടകത്തിൽ അശ്വിനാണ്(23)  അറസ്റ്റിലായത്. ഡാണാപ്പടി ബാറിലുണ്ടായ തർക്കത്തെ തുടർന്ന് കുമാരപുരം ശ്രീഭവനം വീട്ടിൽ  ശ്രീജിത്തിനെ (30) തട്ടിക്കൊണ്ടു പോകുകയായിരുന്നു. കഴിഞ്ഞ 27നായിരുന്നു സംഭവം.  

 ശ്രീജിത്തിനെ തട്ടിക്കൊണ്ടു പോയി   പ്രതികൾ   ഉപദ്രവിക്കുകയും   ബൈക്കും പഴ്സും മൊബൈൽ ഫോണും 2പവന്റെ മാലയും  പിടിച്ചു പറിക്കുകയും ചെയ്തു. തുടർന്നു  പ്രതികളുടെ ബൈക്കിന് നടുവിലിരുത്തി കൊണ്ടുപോകുമ്പോൾ  ശ്രീജിത്ത്‌ വണ്ടിയിൽ നിന്നും ചാടി തൊട്ടടുത്തുള്ള വീട്ടിൽ കയറി കതകടച്ചു.  പ്രതികൾ  വീട്ടിൽ എത്തി ശ്രീജിത്തിനെ  ഇറക്കിവിടാൻ പറഞ്ഞ് ബഹളമുണ്ടാക്കി. വീട്ടുടമസ്ഥൻ  തയാറാകാത്തതിനെ തുടർന്ന് വീടിന്റെ ജനലുകൾ അടിച്ചു തകർത്ത ശേഷമാണ്  പ്രതികൾ പോയത്. 

ശ്രീജിത്തിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ശ്രീജിത്തിനെ ഉപദ്രവിച്ച സംഘത്തിലുണ്ടായിരുന്നവർ  പല ക്രിമിനൽ കേസുകളിലെയും   പ്രതികളാണെന്നും ഇവർക്കായുള്ള തിരച്ചിൽ ഉൗർജിതമാക്കിയതായും  പൊലീസ് പറഞ്ഞു.  എസ്എച്ച്ഒ: സി. ദേവരാജ്,  എസ്ഐമാരായ ഷൈജു, ഉദയകുമാർ, രാജേഷ് ചന്ദ്രൻ, സിപിഒമാരായ ശ്യാം, എ. നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com