ADVERTISEMENT

അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ ഹൃദയ ശസ്ത്രക്രിയ വീണ്ടും മുടങ്ങി. 2 ശസ്ത്രക്രിയകളാണ് ഇന്നലെ നടത്താൻ തീരുമാനിച്ചത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ ആശുപത്രിയിൽ നിന്നാണ് നൽകേണ്ടത്. ഈ ഉപകരണങ്ങൾ ഒന്നും തന്നെ ഇന്നലെ രാവിലെ ചികിത്സ വിഭാഗത്തിൽ എത്തിച്ചില്ല.

ചികിത്സ പ്രതീക്ഷിച്ചിരുന്ന രോഗികളും ബന്ധുക്കളും തീർത്തും നിരാശയിലാണ്. ഏറെ നാളത്തെ കാത്തിരുപ്പിനു ശേഷമാണ് രോഗികൾ ശസ്ത്രക്രിയക്കായി തയാറെടുത്തത്. രോഗികളെ ശസ്ത്രക്രിയ വിഭാഗത്തിലേക്കു കയറ്റുന്നതിനു മുൻപ് അവർക്ക് ആവശ്യമായ ഉപകരണങ്ങൾ എത്താത്തതിനെത്തുടർന്ന് ചികിത്സ വിഭാഗത്തിലെ ഡോക്ടർമാർ അന്വേഷിച്ചപ്പോഴാണ് ഉപകരണങ്ങളുടെ കുറവ് അറിയുന്നത്.

തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ ശസ്ത്രക്രിയ നടക്കുന്നത്. അനസ്തീസിയ ഡോക്ടർമാരുടെ കുറവും ചികിത്സ വിഭാഗത്തെ പ്രതിസന്ധിയിലാക്കുന്നു. കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ അനസ്തീസിയ അസി. പ്രഫസറുടെ തസ്തികയിൽ ഡോക്ടറുടെ ഒഴിവ് ഒരു വർഷമായി തുടരുകയാണ്.ശസ്ത്രക്രിയ നടത്തുന്ന ഹാർട്ട് ലങ് യന്ത്രത്തിന്റെ സഹായിയായ ഹീറ്റർ കൂളർ യന്ത്രവും ഇടയ്ക്കിടെ തകരാറിലാകുന്നത് ശസ്ത്രക്രിയയ്ക്ക് തടസ്സമാകുന്നുണ്ട്. 2 മാസം മുൻപ് യന്ത്രം തകരാറിലായതിനാൽ 2 മാസം ശസ്ത്രക്രിയ മുടങ്ങിയിരുന്നു.

''ഉപകരണങ്ങളുടെ വിലയിൽ വ്യത്യാസം വന്നതിനാൽ ഏജൻസികളിൽ നിന്നു വാങ്ങിക്കുന്നതിൽ കാലതാമസം ഉണ്ടായി. എന്നാൽ, ശസ്ത്രക്രിയ മുടങ്ങിയ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടില്ല.''

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com