ADVERTISEMENT

മാവേലിക്കര ∙ ഓർത്തഡോക്സ് സഭ മാർത്തോമ്മൻ പൈതൃക സംഗമത്തിനു മുന്നോടിയായി നടക്കുന്ന ദീപശിഖാ പ്രയാണത്തിനു മാവേലിക്കര ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വെൺമണി സെന്റ് മേരീസ് പള്ളിയിലെ സ്വീകരണ സമ്മേളനത്തിനു ശേഷം ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, ഭദ്രാസനത്തിൽ നിന്നുള്ള സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ.ജോസഫ് സാമുവൽ ഏവൂർ, ഫാ.പ്രവീൺ ജോൺ മാത്യൂസ്, സൈമൺ കെ.വർഗീസ് കൊമ്പശേരിൽ,

കെ.സി.ഡാനിയേൽ, ജോജി ജോർജ് കുട്ടംപേരൂർ, ബിജു വർഗീസ് ചേപ്പാട്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ.കെ.പി.വർഗീസ്, ഫാ.പി.ഡി.സ്കറിയ പൊൻവാണിഭം, ബിനു സാമുവൽ, ടി.കെ.മത്തായി, ജോൺസൻ പി.കണ്ണനാകുഴി, എസ്.തങ്കച്ചൻ കൊല്ലമല എന്നിവരുടെ നേതൃത്വത്തിൽ ദീപശിഖ ഏറ്റുവാങ്ങി. ഭദ്രാസന അതിർത്തിയായ കൊല്ലകടവ് പാലത്തിനു സമീപം ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസിന്റെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണത്തെ സ്വീകരിച്ചു.

ആദ്യ സ്വീകരണ സ്ഥലത്തു ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.ഗീവർഗീസ് മാർ യൂലിയോസ്, സഭ വൈദിക ട്രസ്റ്റി ഫാ.ഡോ.സജി അമയിൽ, ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ഗീവർഗീസ് കോശി, സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങളായ ഫാ.എൻ.ഐ.ജോൺ, ബിജു വർഗീസ് ചേപ്പാട് എന്നിവർ പ്രസംഗിച്ചു. നഗരസഭാ അധ്യക്ഷൻ കെ.വി.ശ്രീകുമാർ, ഉപാധ്യക്ഷ ടി.കൃഷ്ണകുമാരി, സ്ഥിരം സമിതി അധ്യക്ഷൻ അനി വർഗീസ്,

കൗൺസിലർ നൈനാൻ സി.കുറ്റിശേരിൽ എന്നിവർ പങ്കെടുത്തു. വിവിധ പള്ളികൾ, യുവജനപ്രസ്ഥാനം, വിദ്യാർഥി പ്രസ്ഥാനം,സൺഡേസ്കൂൾ, ബാലസമാജം, മർത്തമറിയം സമാജം എന്നിവയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ സ്വീകരണം നൽകി. കൊല്ലകടവിൽ സ്വീകരിച്ച ദീപശിഖായാത്ര വാദ്യമേളങ്ങൾ, ഒട്ടേറെ വാഹനങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഭദ്രാസനത്തിലെ വിവിധ മേഖലകളിൽ പ്രയാണം നടത്തി പുതിയകാവ് കത്തീഡ്രലിൽ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com