ADVERTISEMENT

ആലപ്പുഴ∙ ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നാലു ദിവസംകൊണ്ടു നടത്തിയ പരിശോധനയിൽ ലൈസൻസോ റജിസ്ട്രേഷനോ ഇല്ലാത്ത 140 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു.ആകെ 279 സ്ഥാപനങ്ങൾക്കാണു പിഴ അടയ്ക്കാൻ നോട്ടിസ് നൽകിയത്.സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനായി ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവ് എന്ന പേരിൽ 5 മുതൽ ഇന്നലെ വരെയാണു പരിശോധന നടത്തിയത്. നാലു ദിവസത്തിനിടെ 988 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.139 സ്ഥാപനങ്ങൾ ലൈസൻസിനു പകരം റജിസ്ട്രേഷൻ എടുത്തു പ്രവർത്തിക്കുന്നതായി കണ്ടെത്തി.

ഇവർക്കു ലൈസൻസ് എടുക്കുന്നതിനും പിഴ ഒടുക്കുന്നതിനും നോട്ടിസ് നൽകി.നിലവിൽ അടപ്പിച്ച സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുകയോ ലൈസൻസിനു പൂർണമായ അപേക്ഷ സമർപ്പിക്കുകയോ െചയ്തെങ്കിൽ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകൂ.സ്ഥാപനങ്ങൾക്കു ലൈസൻസ്/ റജിസ്ട്രേഷൻ എടുക്കാൻ 5 വരെ സമയം നൽകിയിരുന്നു. ഇതു കഴിഞ്ഞിട്ടും പല സ്ഥാപനങ്ങളും വേണ്ട രേഖകളില്ലാതെ പ്രവർത്തിക്കുന്നതു ശ്രദ്ധയിൽപെട്ടതോടെയാണു പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

റജിസ്ട്രേഷൻ ആർക്കൊക്കെ
സ്വന്തമായി ഭക്ഷണം നിർമിച്ചു വിൽപന നടത്തുന്നവർ, ചെറുകിട കച്ചവടക്കാർ, തെരുവു കച്ചവടക്കാർ, ഉണ്ടുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താൽക്കാലിക കച്ചവടക്കാർ തുടങ്ങി ദിവസ വരുമാനം 4,000 രൂപയിൽ താഴെയുള്ളവർക്കു മാത്രമാണു റജിസ്ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാനാകുക.

ലൈസൻസ്ആർക്കൊക്കെ
ഭക്ഷ്യ സംരംഭകരും ഭക്ഷണ വിൽപന നടത്തുന്ന സ്ഥാപനങ്ങളും ലൈസൻസ് എടുത്തു മാത്രമേ പ്രവർത്തിക്കാവൂ. 4,000 രൂപയിൽ കൂടുതൽ ദിവസ വരുമാനമുള്ള സ്ഥാപനങ്ങളും ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കണം.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com