ADVERTISEMENT

മാവേലിക്കര ∙ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിനു തുടക്കമായി. ഇന്നലെ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളിൽ കുംഭഭരണി ദിനമായ 15നു അണി നിരത്താനുള്ള കെട്ടുകാഴ്ചകളുടെ നിർമാണം തുടങ്ങി. 13 കരകളിൽ നിന്നായി 6 കുതിര, 5 തേര്, ഭീമൻ, ഹനുമാൻ, പാഞ്ചാലി എന്നീ കെട്ടുകാഴ്ചകളാണു കുംഭഭരണി നാളിൽ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ കാഴ്ചക്കണ്ടത്തിൽ അണിനിരക്കുന്നത്. ചെട്ടികുളങ്ങര ഭഗവതിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടം ഇത്തവണ 15 വീടുകളിലാണു നടക്കുന്നത്. ഇന്നലെ വൈകിട്ടു ദീപാരാധനക്കു ശേഷം കുത്തിയോട്ട ചുവടിനും പാട്ടിനും തുടക്കമായി. 13 വരെ ദിവസവും സന്ധ്യയ്ക്കു വിളക്കുവച്ച ശേഷം കുത്തിയോട്ട ചുവടും പാട്ടും ഉണ്ടാകും. 14നു കുത്തിയോട്ടത്തിനു വിശ്രമദിനമാണ്.

 15നു രാവിലെ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി കുത്തിയോട്ടം സമർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണു വിശ്രമദിനത്തിൽ നടക്കുന്നത്. കുംഭഭരണി ഉത്സവത്തിന്റെ ആരവങ്ങൾ ഉയരുന്നതിനിടെ ഉത്തൃട്ടാതി അടിയന്തിരം 101 കലം ഘോഷയാത്ര 13നു നടക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഇത്തവണ മേനാമ്പള്ളി കരയുടെയാണ് ഉത്തൃട്ടാതി ഘോഷയാത്ര. ക്ഷേത്രവുമായി ബന്ധപ്പെട്ട കരകൾക്കു 13 വർഷം കൂടുമ്പോഴാണു 101 കലം ഘോഷയാത്രയ്ക്ക് അവസരം ലഭിക്കുന്നത്. 13ന് രാത്രി ക്ഷേത്രത്തിൽ എഴുന്നള്ളത്ത് നടക്കും. 15ന് വൈകിട്ടു 4ന് കുംഭഭരണി കെട്ടുകാഴ്ച ക്ഷേത്രത്തിലേക്ക് എത്തും. രാത്രി 8ന് കുംഭഭരണി സമ്മേളനം, ഗ്രാന്റ് വിതരണം, 10.30നു കഥകളി, 16നു പുലർച്ചെ 3 നു വേലകളി, 4ന് എഴുന്നള്ളത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com