മൈക്ക് അനുമതിക്കായി ഒറ്റയാൾ സമരം

Mail This Article
×
തുറവൂർ ∙ ഉത്സവാഘോഷങ്ങൾക്കും മറ്റു പരിപാടികൾക്കും മൈക്ക് അനുവദിക്കണമെന്നാവാശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ഒറ്റയാൾ സമരം. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പട്ടണക്കാട് കടേപറമ്പ് വീട്ടിൽ പി.കെ. സാബു (44)വാണ് കലാകാരൻന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭിക്ഷാടനം നടത്തിയത്. ‘തൊണ്ട തൊഴിലാളി തെണ്ടി തുടങ്ങി’ എന്ന പ്ലക്കാർഡ് കഴുത്തിൽ തൂക്കിയായിരുന്നു സമരം. ഉത്സവ സീസണിൽ രാത്രി 12 വരെ എങ്കിലും മൈക്ക് അനുവദിച്ചാൽ കലാകാരൻമാർക്ക് പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുമെന്ന് സാബു പറഞ്ഞു. പട്ടണക്കാട് നിന്നു തുടങ്ങിയ പ്രതിഷേധ പരിപാടികൾ ഗായകൻ ബിനു ആനന്ദ് ഉദ്ഘാടനം ചെയ്തു. ചേർത്തല ദേവീക്ഷേത്രത്തിനു സമീപം സമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.