ADVERTISEMENT

പൂച്ചാക്കൽ ∙ കൈകൾ കെട്ടി 7 കിലോമീറ്റർ കായൽ നീന്തി റെക്കോർഡ് സ്ഥാപിച്ച് 12 വയസുകാരൻ അഭിനന്ദു ഉമേഷ്. ഇന്നലെ രാവിലെ വേമ്പനാട്ട് കായലിൽ പള്ളിപ്പുറം വടക്കുംകര അമ്പലക്കടവിൽ നിന്നും വൈക്കം ബീച്ച് വരെ മൂന്നു കിലോമീറ്ററോളമാണു നീന്തിയത്. ഒരു മണിക്കൂർ 21 മിനിറ്റ് സമയമെടുത്തു. പെരുമ്പാവൂർ പട്ടാൽ ഉമേഷ്‌ ഭവനത്തിൽ ഉമേഷ്‌ ഉണ്ണികൃഷ്ണന്റെയും ദിവ്യയുടെയും മകനായ അഭിനന്ദു പെരുമ്പാവൂർ ഗ്രീൻവാലി പബ്ലിക് സ്കൂൾ 6–ാം ക്ലാസ് വിദ്യാർഥിയാണ്. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിലേക്കാണ് ഇടം പിടിച്ചിരിക്കുന്നത്. കോതമംഗലം ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിൽ ബിജു തങ്കപ്പനാണു അഭിനന്ദുവിനു നീന്തൽ പരിശീലനം നൽകിയത്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ് തുടങ്ങിയവർ അമ്പലക്കടവിൽ നിന്നും നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കത്ത് എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, സി.കെ. ആശ എന്നിവർ സ്വീകരിച്ചു. അനുമോദന സമ്മേളനവും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com