ADVERTISEMENT

വിവരാവകാശ കമ്മിഷൻ തെളിവെടുപ്പ് നാളെ
ആലപ്പുഴ∙ സംസ്ഥാന വിവരാവകാശ കമ്മിഷൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിമിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10.30നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് നടത്തും. അറിയിപ്പ് ലഭിച്ചവർ രാവിലെ 10.15 ന് റജിസ്ട്രേഷനു ഹാജരാകണം.

ഖാദിയിൽ 30% റിബേറ്റ്
ആലപ്പുഴ∙ സർവോദയപക്ഷത്തോടനുന്ധിച്ചു 14 വരെ ഖാദി തുണിത്തരങ്ങൾക്കു 30% പ്രത്യേക ഗവ. റിബേറ്റ് ലഭിക്കും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും റിബേറ്റുണ്ടാകും. 0477 2252341.

പ്രസംഗ  മത്സരം
ആലപ്പുഴ∙ നാഷനൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര മലയാളം, ഹിന്ദി, ഇംഗ്ലിഷ് പ്രസംഗ മത്സരം 16ന് ഓൺലൈനായി നടത്തും. 8714508255.

പ്രവേശന മേള നാളെ
ആലപ്പുഴ∙ ലജ്നത്തുൽ മുഹമ്മദീയ എൽപി സ്കൂളിൽ പ്രവേശന മേള നാളെ രാവിലെ 10ന് നടക്കും. പ്രീ പ്രൈമറി മുതൽ യുപി വിഭാഗം വരെയുള്ള കുട്ടികൾക്കാണു മേള സംഘടിപ്പിക്കുന്നത്. സ്കൂൾ മാനേജർ എ.എം.നസീർ ഉദ്ഘാടനം ചെയ്യും.

പാചകവാതക സിലിണ്ടർ വിതരണം
അമ്പലപ്പുഴ ∙ കൃഷ്ണ ഗ്യാസ് ഏജൻസിയുടെ പത്താമത് വാർഷികത്തിന്റെ ഭാഗമായി 100 ഗുണഭോക്താക്കൾ‍ക്കു പ്രധാനമന്ത്രി ഉജ്വൽ യോജന സൗജന്യ പാചകവാതക സിലിണ്ടർ വിതരണം നടത്തി. സൂത അഹമ്മദ് ഉദ്ഘാടനം ചെയ്തു. ശാന്തികൃഷ്ണ, പ്രദീപ്കുമാർ, നിസാറുദീൻ, രജിത്ത്, രാജീവ് പണിക്കർ, ആർ. ദിവ്യ, ഗോപിനാഥൻനായർ എന്നിവർ പ്രസംഗിച്ചു. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയുടെ അപേക്ഷ വിതരണം തുടങ്ങിയതായി ഏജൻസി മാനേജർ അറിയിച്ചു.

‘ഒറ്റാൽ’ചിത്രപ്രദർശനം തുടങ്ങി
ആലപ്പുഴ∙ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ 5 ചിത്രകാരന്മാർ ഒന്നിക്കുന്ന ‘ഒറ്റാൽ’ ചിത്രപ്രദർശനം ലളിതകലാ അക്കാദമി അവാർഡ് ജേതാവും ചിത്രകാരനുമായ അമീൻ ഖലീൽ ഉദ്ഘാടനം ചെയ്തു. ചിത്രകാരായ പാർഥസാരഥി വർമ, ബിജു എസ്.എൽ.പുരം, ശ്രീകാന്ത് നെട്ടൂർ, പി.പി.സുമനൻ എന്നിവർ പ്രസംഗിച്ചു.സലിൽ പി.വാസുദേവൻ, മാത്യു കുര്യൻ, സുജിത്ത് ക്രെയോൺസ്, വിനേഷ് വി.മോഹൻ, ബിജു എസ്.എൽ.പുരം എന്നിവരുടെ ചിത്രങ്ങളാണു പ്രദർശനത്തിനുള്ളത്. 13 വരെ രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണു പ്രദർശനം.

ഉദ്ഘാടനം ഇന്ന്
ചാരുംമൂട്∙ ചുനക്കരതെക്ക് മുസ്‌ലിം ജമാഅത്തിലെ കണ്ണനാകുഴി നമസ്കാര പള്ളി  ഇന്ന് 3 ന് കേരള മുസ്‌‌ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് കെ.സാദിഖ് അലിഖാൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ചെയർമാൻ കെ.ഫസൽ അലിഖാൻ താക്കോൽ കൈമാറും.

വാർഷികം ഇന്ന്
കായംകുളം∙ അക്കോക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വിശപ്പ് രഹിത കായംകുളം ഭക്ഷണ അലമാരയുടെ മൂന്നാം വാർഷികം  ഇന്ന് രാവിലെ 10ന് പുതിയിടം ലയൺസ് ക്ലബ് ഹാളിൽ ചൈൽഡ് വെൽഫെയർ ആലപ്പുഴ ജില്ലാ ചെയർപഴ്സൻ വസന്തകുമാരി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് നാസർ പുല്ലുകുളങ്ങര അധ്യക്ഷത വഹിക്കും.

റസിഡന്റ്സ് അസോസിയേഷൻ വാർഷികം ഇന്ന്
തുറവൂർ∙ പട്ടണക്കാട് പ്രതീക്ഷ റസിഡന്റ്സ് അസോസിയേഷൻ വാർഷികം ഇന്ന് വൈകിട്ട് 3ന് കുന്നത്തുകാട്ടിൽ നടക്കും. എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. പി.സി.മാമച്ചൻ അധ്യക്ഷനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com