ADVERTISEMENT

ലൈഫ് ഗാർഡ് കം ട്രെയ്നർ നിയമനം: ആലപ്പുഴ ∙ രാജാ കേശവദാസ് നീന്തൽ കുളത്തിന്റെ പ്രവർത്തനങ്ങൾക്കായി ലൈഫ് ഗാർഡ് കം ട്രെയ്നർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 17ന് രാവിലെ 11 ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും. ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. രണ്ട് ഒഴിവുകളാണ് ഉള്ളത്. യോഗ്യത: എസ്എസ്എൽസി പാസായ 18 നും 45 നുമിടയിൽ പ്രായമുള്ള പുരുഷന്മാർ ആയിരിക്കണം. അംഗീകൃത ലൈഫ് ഗാർഡ് കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടാകണം. 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. 0477 2253090.

നീക്കിയിരുപ്പ് പരിശോധന നാളെ മുതൽ
ഹരിപ്പാട് ∙ മാവേലിക്കര പോസ്റ്റൽ ഡിവിഷൻ പരിധിയിലുള്ള മുട്ടം പോസ്റ്റ് ഓഫിസിലെ നിക്ഷേപകരുടെ അക്കൗണ്ടിലെ നീക്കിയിരുപ്പ് പരിശോധന നാളെ മുതൽ 17 വരെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കും.

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാംപ് 21ന് ചെങ്ങന്നൂരിൽ
ചെങ്ങന്നൂർ ∙ നോർക്ക റൂട്ട്സ് പുതുതായി ആരംഭിച്ച റീജനൽ സബ് സെന്ററിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംപ് സംഘടിപ്പിക്കുന്നു. 21ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 വരെ ചെങ്ങന്നൂർ ത്രിവേണി സൂപ്പർമാർക്കറ്റിനു സമീപത്തെ സെന്ററിൽ നടക്കുന്ന ക്യാംപിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് അവസരം ലഭിക്കുക. ഇതിനായി നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.orgൽ റജിസ്റ്റർ ചെയ്യണം. വ്യക്തിവിവരങ്ങളുടെ അറ്റസ്റ്റേഷനായുള്ള അപേക്ഷയും ക്യാംപിൽ സ്വീകരിക്കും. അന്നേ ദിവസം നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം സെന്ററിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല. യുഎഇ, ഖത്തർ, ബഹറൈൻ, കുവൈത്ത്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകൾക്കും അപ്പോസ്റ്റിൽ അറ്റസ്റ്റേഷനു വേണ്ടിയും നോർക്ക റൂട്സ് വഴി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം. കേരളത്തിൽ നിന്നുളള സർട്ടിഫിക്കറ്റുകൾ മാത്രമേ നോർക്ക റൂട്സ് വഴി അറ്റസ്‌റ്റേഷനു നൽകാൻ കഴിയൂ. കൂടുതൽ വിവരങ്ങൾക്ക് 0479 208 0428, 9188492339, 0471-2770557, 2329950, നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്റർ ടോൾ ഫ്രീ നമ്പർ 18004253939. 8802012345.

കേരള കാൻ: കാൻസർ നിർണയ ക്യാംപ് 17ന്
തിരുവല്ല ∙ മനോരമ ന്യൂസിന്റെ സാമൂഹിക പ്രതിബദ്ധതാ ദൗത്യം ‘കേരള കാൻ’ എട്ടാം പതിപ്പിന്റെ ഭാഗമായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ 17ന് സൗജന്യ കാൻസർ നിർണയ ക്യാംപ് ന‌ടത്തും. രാവിലെ 11.30നു നടക്കുന്ന ക്യാംപിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ കേരള കാൻ പദ്ധതിയുടെ മുഖമായ നടൻ ജയസൂര്യ മുഖ്യാതിഥിയാകും. രോഗം കണ്ടെത്തുന്നവർക്കുള്ള 50 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതിക്കും സമ്മേളനത്തിൽ തുടക്കം കുറിക്കും. റജിസ്ട്രേഷന് ബന്ധപ്പെടാം. 9744480200

പുനഃപ്രതിഷ്ഠാ വാർഷികം നാളെ
ഹരിപ്പാട് ∙ പിലാപ്പുഴ തെക്ക് കൊട്ടയ്ക്കാട്ട് കുടുംബ ദുർഗാദേവീ ക്ഷേത്രത്തിലെ എട്ടാമത് പുനഃപ്രതിഷ്ഠാ വാർഷികം നാളെ തന്ത്രി കിഴക്കേ പുല്ലാംവഴി തുപ്പൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.

സ്വർണം, വെള്ളി വ്യാപാര സ്ഥാപനങ്ങൾക്ക് നാളെ മുടക്കം
കായംകുളം∙ വ്യാപാര സംരക്ഷണ ജാഥയുമായി ബന്ധപ്പെട്ട് നാളെ നടക്കുന്ന തിരുവനന്തപുരം റാലിയിൽ പങ്കെടുക്കുവാനും സമരത്തിൽ പങ്കാളികളാകുവാനും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ യൂണിറ്റ് ജനറൽ ബോഡി തീരുമാനിച്ചു. അതിനാൽ നാളെ കായംകുളത്തെ സ്വർണം, വെള്ളി വ്യാപാരശാലകൾ മുടക്കമാണെന്നു ഭാരവാഹികളായ എ. എച്ച്.എം.ഹുസൈൻ, എസ്.സക്കീർ ഹുസൈൻ കോയിക്കൽ, മിഥുൻ ശ്രീധർ, ഷഫീക് അറേബ്യൻ, അയ്യപ്പൻ കൈപ്പള്ളി, അബു ജനത എന്നിവർ അറിയിച്ചു.

സ്കൂൾ വാർഷികം ഇന്ന്
മാവേലിക്കര ∙ ചെറുകുന്നം എസ്എൻ സെൻട്രൽ സ്കൂൾ വാർഷികം ഇന്നു നടക്കും. രാവിലെ 9നു എസ്എൻഎസ്എസ് പ്രസിഡന്റ് ഡോ.പി.ബി.സതീഷ് ബാബു പതാക ഉയർത്തും. 9.30നു വിവിധ കലാപരിപാടികൾ, 2.30നു സമ്മേളനം ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. സ്വാമി വിശാലാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തുമെന്നു ഡോ.എൽ.ചിത്രാംഗദൻ അറിയിച്ചു.

വാർഷിക പൂജ നാളെ
ചെട്ടികുളങ്ങര ∙ കൊയ്പ്പള്ളികാരാണ്മ വടക്ക് വന്മേലത്തു കാവ് ദേവീക്ഷേത്രത്തിൽ വാർഷിക പൂജ, കലശാഭിഷേകം, നൂറും പാലും എന്നിവ നാളെ നടക്കും. നാളെ രാവിലെ 6 നു ഗണപതി ഹോമം, 8നു കലശപൂജ, നൂറുംപാലും, 2 നു കുടുംബ സംഗമം. വെട്ടിക്കോട്ട് മേപ്പള്ളി ഇല്ലം നാരായണൻ നമ്പൂതിരി പൂജകൾക്കു കാർമികത്വം വഹിക്കും.

പ്രസംഗമത്സരം 23ന്
ചേർത്തല∙ കെ.എൻ. സെയ്‌ദു മുഹമ്മദ്‌ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചേർത്തല, തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ പരിധിയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി പ്രസംഗമത്സരം 23ന് രാവിലെ 10 മണിക്ക് മുട്ടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. കത്ത് ലഭിച്ചിരിക്കുന്ന സ്കൂളിലെ രണ്ടു വിദ്യാർഥികളുടെ വീതം പേരുകൾ കൺവീനറെ മുൻകൂട്ടി അറിയിക്കേണ്ടതാണെന്നു കൺവീനർ ഐസക് മാടവന, പ്രസിഡന്റ്‌ കെ.ജെ. സണ്ണി, സെക്രട്ടറി ടി.ഡി. രാജൻ എന്നിവർ അറിയിച്ചു.

ക്ഷാര ബുധൻ 14ന്
ആലപ്പുഴ ∙ നോമ്പു കാലത്തിനു തുടക്കം കുറിച്ച് പ്രമുഖ വിശുദ്ധവാര തീർഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ 14 ന് ക്ഷാര ബുധൻ ആചരിക്കും. രാവിലെ 6 ന് ദിവ്യബലി. മനുഷ്യാ നീ മണ്ണാകുന്നു എന്നു ചൊല്ലി വികാരി ഫാ.സേവ്യർ ചിറമേൽ വിശ്വാസികളുടെ നെറ്റിയിൽ ചാരം കൊണ്ട് കുരിശ് വരയ്ക്കും.

വൈദ്യുതി മുടക്കം
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ പാറയിൽ, എയർടെൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
അമ്പലപ്പുഴ  ∙  മലയിൽകുന്ന്, ഒറ്റപ്പന, മൂടാമ്പാടി, എസ്ബിഐ, ത്രിവേണി, ഫെഡ‍റൽ ബാങ്ക്, ഇരട്ടക്കുളങ്ങര കിഴക്ക്, ശരത് ഫർണിച്ചർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ നഴ്സിങ് കോളജ്,ഡെന്റൽ കോളജ്, അസ, കല ആർക്ക്,പള്ളിമുക്ക് കിഴക്ക്,എംആർഐ, ശങ്കേഴ്സ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും വെളിന്തറ, വില്ലേജ്, സിആർപി,പുന്നപ്ര മാർക്കറ്റ്, അറവുകാട് ഐടിസി,ഹരിജൻ കോളനി,മാർ ഗ്രിഗോറിയോസ് കോളജ്, കാർമൽ കോളജ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  ഇന്ന് 3 മുതൽ6 വരെയും വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com