ADVERTISEMENT

ബുധനൂർ ∙ ദുർഗന്ധത്തിന്റെ പിടിയിലാണു ബുധനൂർ സ്റ്റേഡിയവും സമീപപ്രദേശവും. ബുധനൂർ കൃഷ്ണൻകുളങ്ങര ക്ഷേത്രക്കുളത്തിനു കിഴക്കു ഭാഗത്തു തുടങ്ങുന്ന പാടശേഖരത്തിലൂടെയുള്ള കൗണോലിത്തറ റോഡിലാണ് വ്യാപകമായി മാലിന്യ നിക്ഷേപം കാണപ്പെട്ടത്. ചാക്കുകെട്ടുകളിലാക്കിയ അഴുകിയ പച്ചക്കറി അവശിഷ്ടങ്ങൾ, ശുചിമുറി മാലിന്യം, ഇറച്ചിക്കോഴിയുടെ അവശിഷ്ടം, പ്ലാസ്റ്റിക് മാലിന്യമടക്കം ഇവിടത്തെ പാതയോരത്തും കാട്ടിലും പാടശേഖരത്തിലുമായി കെട്ടിക്കിടക്കുകയാണ്. പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയെങ്കിലും ഇവിടത്തെ മാലിന്യ നിക്ഷേപത്തിനു കുറവില്ല. പരിസരവാസികളെ കൂടാതെ ബുധനൂർ പഞ്ചായത്തു വക സ്റ്റേഡിയത്തിൽ ഡ്രൈവിങ് പരിശീലനത്തിനെത്തുന്ന നൂറുകണക്കിന് ആളുകൾ ഹോമിയോ ആശുപത്രി, മൃഗാശുപത്രി, അങ്കണവാടിയിലടക്കമെത്തുന്നവരെ ദുർഗന്ധം സഹിച്ചാണ് കഴിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com