ADVERTISEMENT

മാവേലിക്കര ∙ കാർഷിക മേഖലയ്ക്കു മുൻഗണന നൽകിയുള്ള 33.03 കോടി രൂപ വരവും 32.95 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ അവതരിപ്പിച്ചു. പ്രസിഡന്റ് ഇന്ദിരാദാസ് അധ്യക്ഷയായി. കാർഷിക മേഖലയുടെ വികസനത്തിന് 50 ലക്ഷം, വൃക്ക രോഗികൾക്കു സൗജന്യ ഡയാലിസിസ് കിറ്റിന് 12 ലക്ഷം, മഞ്ഞൾ ഗ്രാമം പദ്ധതിക്ക് 5 ലക്ഷം, ഭിന്നശേഷിക്കാർക്കു മുച്ചക്ര സ്കൂട്ടർ വാങ്ങി നൽകാൻ 6 ലക്ഷം, വനിത യാത്രക്കാർക്കു ഷെൽടർ നിർമിക്കുന്നതിന് 15 ലക്ഷം, അശരണരായ കിടപ്പുരോഗികളെ സംരക്ഷിക്കുന്നതിന് 10 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് കാർഷിക പൈതൃക മ്യൂസിയം നവീകരണത്തിനു 3 ലക്ഷം, വയോജന സംരക്ഷണ കേന്ദ്രത്തിനു 6 ലക്ഷം, തെരുവുനായ ശല്യം നിയന്ത്രിക്കാൻ എബിസി കേന്ദ്രത്തിനു 10 ലക്ഷം, കുറത്തികാട് സാമൂഹികാരോഗ്യ കേന്ദ്രം വികസനത്തിനു 17 ലക്ഷം, മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രം വികസനത്തിനു 10 ലക്ഷം, ക്ഷീരകർഷകരുടെ ഉന്നമനത്തിനു 20 ലക്ഷം, ബ്ലോക്ക് ദുരന്തനിവാരണ സേന രൂപീകരണത്തിന് 3 ലക്ഷം, ഗ്രാമീണ റോഡ് വികസനത്തിനു 70 ലക്ഷം, കാവുകളും കുളങ്ങളും സംരക്ഷിക്കാൻ 10 ലക്ഷം, പാടശേഖര വികസനത്തിനു 15 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com