ചമ്പക്കുളത്ത് എൻഎസ്എസ് ദക്ഷിണ മേഖല സമ്മേളനം
Mail This Article
എടത്വ ∙ എൻഎസ്എസ് കുട്ടനാട് താലൂക്ക് യൂണിയൻ നേതൃത്വത്തിൽ ചമ്പക്കുളം പടിപ്പുരയ്ക്കൽ ശ്രീദുർഗാ ഓഡിറ്റോറിയത്തിൽ നടത്തിയ ദക്ഷിണ മേഖല സമ്മേളനം എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗമായ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. കെ.പി. നാരായണപിള്ള അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ അനാചാരങ്ങൾ ഇല്ലാതാക്കാൻ മുൻപന്തിയിൽ നിന്ന നേതാവായിരുന്നു മന്നത്തു പത്മനാഭനെന്നും ചരിത്രം മാറുമ്പോൾ ഇക്കാര്യങ്ങൾ വിസ്മരിക്കരുതെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
കിടങ്ങറ മുതൽ തകഴി വരെയുള്ള 46 കരയോഗങ്ങളെ പങ്കെടുപ്പിച്ചായിരുന്നു ദക്ഷിണ മേഖല സമ്മേളനം നടത്തിയത്. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി. രാധാകൃഷ്ണൻ നായർ, യൂണിയൻ കമ്മിറ്റിയംഗം ഡി. ഗോപാലകൃഷ്ണൻ നായർ, പ്രതിനിധി സഭാംഗങ്ങളായ എ.സുദർശനകുമാർ, എസ്. കൃഷ്ണകുമാർ, യൂണിയൻ കമ്മിറ്റിയംഗം പി.കെ. വാസുദേവൻനായർ, വനിത യൂണിയൻ സെക്രട്ടറി പ്രസന്ന മോഹൻ, യൂണിയൻ സെക്രട്ടറി എം.ജി. അശോക് കുമാർ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.