ആലപ്പുഴ ജില്ലയിൽ ഇന്ന് (13-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
സർവേ: നിയമനം
കുട്ടനാട് ∙ കേന്ദ്ര സർക്കാർ പദ്ധതിയായ ഡിജിറ്റൽ ക്രോപ് സർവേയുടെ ഭാഗമായി ചമ്പക്കുളം പഞ്ചായത്തിലെ പാടശേഖരങ്ങളിലെ കൃഷിയിടങ്ങളും കര പ്രദേശങ്ങളും സർവേ നടത്താൻ ഉദ്യോഗാർഥികളെ നിയമിക്കുന്നു. കൃഷിഭവൻ പരിശീലനം നൽകും. 93834 70619.
സംയോജിപ്പിച്ച 4 സ്കൂളുകൾക്ക് ഇനി ഒറ്റപ്പേര്
ചെങ്ങന്നൂർ ∙നിയോജക മണ്ഡലത്തിലെ ഗവ. ജൂനിയർ ബേസിക് സ്കൂൾ കീഴ്ചേരിമേൽ, ഗവ. റിലീഫ് എൽപി സ്കൂൾ ചെങ്ങന്നൂർ, ചെങ്ങന്നൂർ ഗവ. ബോയ്സ് ഹൈസ്കൂൾ, ചെങ്ങന്നൂർ ഗവ.വി.എച്ച്എസ്എസ് ഫോർ ഗേൾസ് എന്നീ സ്കൂളുകൾ സംയോജിപ്പിച്ച് ഒറ്റ സ്കൂളാക്കിയ സാഹചര്യത്തിൽ കേരള വിദ്യാഭ്യാസ നിയമം അധ്യായം 5 ചട്ടം 3 (7)-ലെ അധികാരം ഉപയോഗിച്ച് സ്കൂളിന്റെ പേര് ഗവ. മോഡൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ചെങ്ങന്നൂർ എന്ന് പുനർ നാമകരണം ചെയ്തതായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
അമ്പലപ്പുഴ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിലെ ഫുഡ് ആൻഡ് ബവ്റിജസ് സർവീസ് അസോഷ്യേറ്റ്, ഇലക്ട്രിക്കൽ വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷകൾ 19 വരെ സ്കൂൾ ഓഫിസിൽ നിന്ന് ലഭിക്കും. കേന്ദ്ര സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള കോഴ്സുകളാണിത്.പത്താം ക്ലാസ് കഴിഞ്ഞു പഠനം മതിയാക്കിയവർ, സ്കോൾ കേരളയിൽ റജിസ്റ്റർ ചെയ്തു ഓപ്പൺ സ്കൂൾ വഴി പഠിക്കുന്നവർ,എച്ച്എസ്എസ്,വിഎച്ച്എസ്എസ് കോഴ്സുകളിൽ പഠിക്കുന്നവർ, എച്ച്എസ്എസ്,വിഎച്ച്എസ്എസ് പഠനം പൂർത്തിയാക്കിയവർ, 23 വയസ് വരെയുള്ള ഔട്ട് ഓഫ് സ്കൂൾ കുട്ടികൾ എന്നിവർക്ക് അപേക്ഷിക്കാം. 6 മാസത്തെ കോഴ്സ് സൗജന്യമാണ്. വിവരങ്ങൾക്ക് 9400459168, 9447391350, 8301038801.