ADVERTISEMENT

ആലപ്പുഴ ∙ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിൽ 26 ന് വാദം കേൾക്കും. കേസിലെ കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗത്തിന്റെ ഹർജിയിൽ അഡീഷനൽ സെഷൻസ് കോടതി (മൂന്ന്) അന്നു വിധിയും പറയും.  

കുറ്റപത്രം മടക്കണമെന്ന ഹർജിയിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു. ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന കെ.വി.ബെന്നിയാണു കുറ്റപത്രം നൽകിയത്.

കുറ്റപത്രം സമർപ്പിക്കേണ്ടതു ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസറാണെന്നും സി ബ്രാഞ്ചിന് അധികാരമില്ലെന്നുമാണു പ്രതിഭാഗത്തിന്റെ വാദം. കേസിലെ ഒരു പ്രതി ഹൈക്കോടതിയിൽ നിന്നും 10 പ്രതികൾ അഡീഷനൽ സെഷൻസ് കോടതിയിൽ നിന്നും ജാമ്യം നേടിയിരുന്നു.

ഒരു വർഷമായി ഇവർ ജാമ്യത്തിലാണ്. ചട്ടങ്ങൾ ലംഘിച്ചാണ് അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതെന്നാണു പ്രോസിക്യൂഷന്റെ ഹർജിയിൽ പറയുന്നത്. വാദത്തിനായി പ്രതിഭാഗം കൂടുതൽ സമയം ചോദിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com