ADVERTISEMENT

ആലപ്പുഴ ∙ വാർ റൂം തുറന്നും സമരാഗ്നി പരിപാടിക്കായി തയാറെടുപ്പു നടത്തിയും കോൺഗ്രസ് തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലേക്ക്. സ്ഥാനാർഥിയെ സംബന്ധിച്ചു ഉന്നതതലത്തിൽ‍ പോലും ചർച്ചകൾ നടന്നിട്ടില്ലെങ്കിലും പലരും സ്വന്തം നിലയ്ക്കു സീറ്റിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.

സമരാഗ്നി
23ന് ആണു ജില്ലയിലെ സമരാഗ്നി പരിപാടികൾ. വൈകിട്ടു 3.30ന് ആലപ്പുഴ എസ്ഡിവി സ്കൂൾ മൈതാനത്തും 5.30നു മാവേലിക്കര ജോർജിയൻ ഫൈനാൻസിയേഴ്സ് ഗ്രൗണ്ടിലും. ആലപ്പുഴയിൽ പങ്കെടുക്കുന്നത് അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിൽനിന്നുള്ളവരാണ്. മാവേലിക്കരയിൽ എത്തുന്നത് ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിൽനിന്നുള്ളവർ.

24നു രാവിലെ 10.30നു കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പങ്കെടുക്കുന്ന ജനസദസ്സും സംഘടിപ്പിക്കും. സെന്റ് ജോസഫ് സ്കൂളിനു സമീപം കല്യാണി ഓഡിറ്റോറിയത്തിലാണിത്. പൗരപ്രമുഖരെയല്ല, കയർ, മത്സ്യബന്ധന തൊഴിലാളികൾ തുടങ്ങി അടിസ്ഥാന വിഭാഗങ്ങളുമായാണു ജനസദസ്സിൽ സംവദിക്കുകയെന്നു നേതാക്കൾ പറഞ്ഞു. പരിപാടിയുടെ ഫണ്ട് പിരിവിനായി കൂപ്പണുകൾ വിതരണം ചെയ്തിട്ടുണ്ട്.

സമരാഗ്നി പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് ജനറൽ ബോഡി യോഗങ്ങൾ ചേർന്നു. മണ്ഡലം ജനറൽബോഡികൾ നടക്കുന്നു. ബൂത്ത് തലം വരെ യോഗം വിളിക്കുമെന്നു ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് പറഞ്ഞു.വാർ റൂം.ഡിസിസി ഓഫിസിലാണു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ ജോലികൾക്കായി വാർ റൂം തുറന്നത്. എഐസിസി, കെപിസിസി തലങ്ങളിൽ വാർ റൂം തുടങ്ങിയതിന്റെ ചുവടുപിടിച്ചാണിത്. ഒരു ഡിസിസി ഭാരവാഹിക്ക് ഇതിന്റെ ചുമതല നൽകും. ലോക്സഭാ മണ്ഡലം കോ ഓർഡിനേറ്റർ അജയ് തറയിൽ സ്ഥിരമായി ഇതിന്റെ മേൽനോട്ടം വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com