ADVERTISEMENT

എടത്വ∙ എടത്വ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിഭവനുമായി ചേർന്നു ചട്ടുകം, ഉളിയന്നൂർ കറുക തുടങ്ങിയ പാടശേഖരങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു നടത്തിയ വളപ്രയോഗം പ്രസിഡന്റ് ലിജി വർഗീസ് ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അംഗങ്ങളായ ജി.ജയചന്ദ്രൻ, പി.സി.ജോസഫ്, കൃഷി ഓഫിസർ ഗൗരി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

ഡ്രോൺ ഉപയോഗിച്ചു വളപ്രയോഗം നടത്തുമ്പോൾ നെൽച്ചെടികളുടെ ഇലയിലേക്കു സുഷമ മൂലകങ്ങൾ നേരിട്ടു ലഭിക്കും. എല്ലാ ചെടികൾക്കും ഒരുപോലെ വളം ലഭിക്കുന്നതിലൂടെ നൂറു% പ്രയോജനം ലഭിക്കും. ഒരേക്കറിൽ 8 മിനിറ്റ് സമയം കൊണ്ടു തളിക്കാൻ കഴിയും. ഇതുവഴി ചെലവ് കുറയ്ക്കാനും വരുമാനം കൂട്ടാനും സഹായിക്കുമെന്നു കൃഷി ഓഫിസർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com