ADVERTISEMENT

ആലപ്പുഴ∙ നെഹ്റു ട്രോഫി സ്റ്റാർട്ടിങ് പോയിന്റിലേക്കുള്ള നടപ്പാലത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തുക അനുവദിച്ചു ഭരണാനുമതിയായി. 3.04 കോടി രൂപയാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാലത്തിനായി ചെലവാക്കുക. പദ്ധതിയുടെ ആകെ ചെലവ് 3.51 കോടി രൂപയാണെങ്കിലും കുറച്ചു തുക നഗരസഭ തനതു ഫണ്ടിൽ നിന്നു കണ്ടെത്തണം.അമൃത് പദ്ധതിയിൽ അർബൻ ട്രാൻസ്പോർട്ട് വിഭാഗത്തിൽ 2018ൽ നടപ്പാലത്തിന് അനുമതി ലഭിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ പാലത്തിന്റെ നിർമാണം പോലും തുടങ്ങിയിരുന്നില്ല. ഈ വർഷം മാർച്ച് 31ന് അമൃത് പദ്ധതി അവസാനിക്കും. അതിനുള്ളിൽ പദ്ധതി ആരംഭിച്ചില്ലെങ്കിൽ വകയിരുത്തിയ തുക നഷ്ടപ്പെടും. ഈ സാഹചര്യത്തിൽ മാർച്ച് 31നു മുൻപു പരമാവധി ജോലി പൂർത്തിയാക്കാനാകും നഗരസഭയുടെ ശ്രമം.

2018ൽ പദ്ധതിക്ക് എസ്റ്റിമേറ്റ് സമർപ്പിച്ച ശേഷം നിർമാണം നടക്കാത്തതിനാൽ സാധനങ്ങളുടെ വില കൂടിയതോടെ എസ്റ്റിമേറ്റും പുതുക്കേണ്ടി വന്നു. എസ്റ്റിമേറ്റിലെ തുകയെക്കാൾ 20.48% തുക അധികമായി അനുവദിച്ചാണു കഴിഞ്ഞ ദിവസം പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകിയത്. എസ്റ്റിമേറ്റിനെക്കാൾ അധികരിച്ച തുകയുടെ പകുതി ആലപ്പുഴ നഗരസഭ വഹിക്കണം. ബാക്കി മാത്രമേ അമൃത് പദ്ധതി സംസ്ഥാന വിഹിതത്തിൽ നിന്നു നൽകൂ. അധിക തുകയുടെ ജിഎസ്ടിയുടെ പകുതിയും നഗരസഭ നൽകണം.

നടപ്പാലം
നടപ്പാലത്തിന്റെ തൂണുകൾക്കിടയിൽ 50 മീറ്റർ അകലമുണ്ടാകും. പുന്നമടയിലൂടെ ദേശീയ ജലപാത കടന്നുപോകുന്നതിനാൽ ജലനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരത്തിലാകും നടപ്പാലം നിർമിക്കുക. നെഹ്റു ട്രോഫി വാർഡിലെ 3,800ലേറെ ആളുകൾക്കു പാലം ഉപകാരപ്രദമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com