ADVERTISEMENT

തുറവൂ‍ർ∙  അരൂർ– തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പുകൾ പൊട്ടുന്നത് ഒഴിവാക്കാൻ ഡക്റ്റൈൽ അയൺ (ഡിഐ) പൈപ്പ് സ്ഥാപിക്കുന്നതിനായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതല്ലാതെ പൈപ്പ് സ്ഥാപിക്കുന്ന ജോലി എങ്ങുമെത്തിയില്ല. ആഴ്ചകൾക്ക് മുൻപാണ് ജലസേചനവകുപ്പ്, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ, കരാറുകാർ, ചേർത്തല വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ അരൂർ – ഒറ്റപ്പുന്ന മേഖലയിൽ പരിശോധന നടത്തിയത്.നിലവിൽ 450 എംഎം വ്യാസമുള്ള ജിആർപി പൈപ്പിലൂടെയാണ് ജലവിതരണം.

പാതയിലൂടെ ഭാരവാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന മർദവും, പമ്പിങ് സമയത്ത് ഉണ്ടാകുന്ന മർദവും പൈപ്പിന് താങ്ങാൻ സാധിക്കില്ല. ഇക്കാരണത്താൽ പലപ്പോഴും പൈപ്പ് പൊട്ടുന്നത് പതിവായിരുന്നു. അരൂർ തുറവൂർ ഉയരപ്പാത നിർമാണത്തിന് മുൻപ് ജലവിതരണ വകുപ്പ് അധികൃതർ നിലവിലെ ജിആർപി പൈപ്പ് മാറ്റി ഡിഎ പൈപ്പ് സ്ഥാപിക്കുന്നതിന് ആദ്യം 20 കോടി രൂപയുടെ എസ്റ്റിമേറ്റ് ദേശീയപാത വിഭാഗത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ ഈ തുക തികയാത്തത് കാരണം വീണ്ടും എസ്റ്റിമേറ്റ് തയാറാക്കി 25 കോടിയുടെ പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിന് കൈമാറിയിരുന്നു. എന്നാൽ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗത കുരുക്കൊഴിവാക്കാൻ.

താൽക്കാലികമായി പാതയുടെ ഇരുവശങ്ങളിലും സ്ഥലം ഏറ്റെടുത്തതാണെന്നും പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ സാധിക്കില്ലെന്ന് കരാറുകാർ അറിയിച്ചതോടെ പദ്ധതി നടപ്പാകില്ലെന്നായി. നാലുവരിപ്പാതയുടെ കിഴക്കു ഭാഗത്തുള്ള അരൂർ– ചേർത്തല പാതയോരത്താണ് അരൂർ, ചേർത്തല മണ്ഡലങ്ങളിലേക്ക് പോകുന്ന ജിആർപി പൈപ്പ് പോകുന്നത്. നിർമാണ പ്രവർത്തനം നടക്കുമ്പോഴും അരൂർ– തുറവൂർ പാതയിൽ പൈപ്പിന് മുകളിലൂടെ പാതയുടെ വീതികൂട്ടിയതിനാ‍ൽ വലിയവാഹനങ്ങൾ സഞ്ചരിക്കുമ്പോൾ മർദം മൂലം പൈപ്പ് പൊട്ടുകയാണ്. ഒരുതവണ പൈപ്പ് പൊട്ടിയാൽ ദിവസങ്ങൾ വേണം അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ മാത്രമല്ല ലക്ഷക്കണക്കിന് ലീറ്റർ ശുദ്ധജലവും നഷ്ടമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com