ADVERTISEMENT

മുഹമ്മ ∙ ശാസ്ത്രീയവും നൂതനവുമായ കൃഷി രീതികളുടെ ഭാഗമായി പെരുന്തുരുത്ത് വടക്കേകരി പാടത്തും ഡ്രോൺ എത്തി. തൃശൂർ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സമ്പൂർണ പോഷക മിശ്രിതം നെൽച്ചെടിയുടെ ഇലകളിൽ തളിക്കുന്നതിന്റെ പ്രദർശന പരിപാടിയുമായാണ് പെരുന്തുരുത്ത് വടക്കേകരി പാടത്ത് ഡ്രോൺ എത്തിയത്.ബോറോൺ, മാംഗനീസ്, കോപ്പർ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, മോളിബ്ഡിനം എന്നീ സൂക്ഷ്മ മൂലക സംയുക്തമാണ് ഡ്രോൺ ഉപയോഗിച്ച് തളിക്കുന്നത്. നെൽചെടിയുടെ ചുവട്ടിൽ വളം പ്രയോഗിക്കുന്നതിനെക്കാൾ ഫലപ്രദവും ലാഭകരവുമാണ് ഈ രീതി.

ഒരു ഏക്കറിന് 10 ലീറ്റർ മതിയാകും. 15 മിനിറ്റുകൊണ്ട് പ്രയോഗിക്കാനുമാകും. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ എം.ചന്ദ്ര അധ്യക്ഷയായി. സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഡോ.കെ.സജിനനാഥ് പദ്ധതി വിശദീകരിച്ചു. കൃഷി ഓഫിസർ പി.എം.കൃഷ്ണ, കൃഷി അസിസ്റ്റന്റ് കെ.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ്, പാടശേഖര സമിതി സെക്രട്ടറി വിനീത താരേഴത്ത്, രാമൻനായർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com