ADVERTISEMENT

തുറവൂർ ∙ ഉയരപ്പാത നിർമാണത്തോട് അനുബന്ധിച്ച് അരൂർ ക്ഷേത്രം കവല മുതൽ ബൈപാസ് ജംക്‌ഷൻ വരെയുള്ള 1.5 കിലോമീറ്ററിൽ പില്ലറുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങി. അരൂർ- തുറവൂർ ഉയരപ്പാത 12.75 കിലോമീറ്ററിൽ 1668.5 കോടി രൂപ ചെലവിട്ടാണ് നിർമിക്കുന്നത്. അരൂർ മുതൽ തുറവൂർ വരെ 5 റീച്ചുകളായാണ് നിർമാണം നടക്കുന്നത്.

1.5 കിലോമീറ്ററിൽ 50 തൂണുകളാണ് നിർമിക്കുന്നത്. പില്ലറുകൾക്ക് മുകളിൽ പില്ലർ ക്യാപ്പും ഇതിന് മുകളിൽ തൂണും തുണിന് മുകളിൽ പിയർ ക്യാപ്പും സ്ഥാപിക്കും. ലോഞ്ചിങ് ഗാൻട്രി ഉപയോഗിച്ച് അതിന് മുകളിൽ സ്‌റ്റീൽ ഗർഡറും കോൺക്രീറ്റ് ഗർഡർ സ്ഥാപിക്കും. ഇതിനു മുകളിലാണ് ഉയരപ്പാത ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com