യുഡിഎഫ് മാവേലിക്കര ലോക്സഭാ മണ്ഡലം നേതൃയോഗം
Mail This Article
ചെങ്ങന്നൂർ ∙ മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് ഇത്തവണയും മികച്ച വിജയം നേടുമെന്ന് മുൻ മന്ത്രിയും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗവുമായ കെ.സി.ജോസഫ്. യുഡിഎഫ് മാവേലിക്കര ലോക്സഭ മണ്ഡലം നേതൃയോഗം ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മണ്ഡലം കോ–ഓർഡിനേറ്റർ ടോമി കല്ലാനി അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, കൊല്ലം ഡിസിസി പ്രസിഡന്റ് ആർ. രാജേന്ദ്രപ്രസാദ്, യുഡിഎഫ് കൊല്ലം ജില്ലാ ചെയർമാൻ കെ.സി. രാജൻ, ആലപ്പുഴ ജില്ലാ കൺവീനർ ബി. രാജശേഖരൻ, കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, എം. മുരളി, കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ മൗലവി, പുന്നല ഇബ്രാഹിംകുട്ടി, കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം, ആർഎസ്പി നേതാവ് കെ.എസ്. വേണുഗോപാൽ, കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം വി.ജെ. ലാലി, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, യുഡിഎഫ് നേതാക്കളായ കോശി എം. കോശി, എബി കുര്യാക്കോസ്, ഡി. വിജയകുമാർ, തോമസുകുട്ടി മാത്യു, കുളക്കട രാജു, ജോസ് കോയിപ്പള്ളി, കല്ലട ഫ്രാൻസിസ്, ബാബു വലിയവീടൻ, ചിരട്ടക്കോണം സുരേഷ്, സണ്ണിക്കുട്ടി ഇടമൺ, സുധാകരൻ പള്ളത്ത്, ജിജി പുന്തല, സി.കെ .രാധാകൃഷ്ണൻ, സി.ആർ. നജീബ്, എഴുകോൺ നാരായണൻ ,അനി വർഗീസ്, മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, ഹരിപ്രകാശ്, സുജിത് ശ്രീരംഗം, ഹരികുമാർ, മനോജ് സി. ശേഖർ, ഹരി പാണ്ടനാട്, ബിപിൻ മാമ്മൻ, മഹിളാ കോൺഗ്രസ് നേതാക്കളായ ആർ. രശ്മി, ബെറ്റി ടോജോ, സുജ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.