ADVERTISEMENT

ആലപ്പുഴ∙ നെൽവിത്തുകളുടെ ഗുണമേന്മ പരിശോധിക്കുന്നതിന് തൃശൂരിൽ വിത്തുപരിശോധനാ ലാബ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖാമുഖം പരിപാടിയിൽ കർഷകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം. പൊക്കാളി നെല്ലിന് ഉയർന്ന സംഭരണവില ലഭ്യമാക്കും. ഇതുസംബന്ധിച്ച് പഠനം നടത്താൻ സംസ്ഥാന കാർഷിക വിലനിയന്ത്രണ ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോൾ മേഖലയിലെ സംഭരിച്ച നെല്ല് കേടുകൂടാതെ സൂക്ഷിക്കാൻ  കൂടുതൽ സംഭരണ കേന്ദ്രങ്ങൾ തുടങ്ങും.  വയനാട്ടിൽ കാപ്പി പാർക്ക് തുടങ്ങുന്നതിനുള്ള നടപടികൾ പുരോഗതിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ എത്തിയാൽ ജനങ്ങളുടെ സുരക്ഷയ്ക്കാണു പ്രാധാന്യം നൽകുക. വയനാട്ടിലെ റവന്യൂ, വനം, പൊലീസ്, തദ്ദേശം  വകുപ്പുകൾ ചേർത്ത് കമാൻഡ് കൺട്രോൾ സെല്ലും പുതിയ രണ്ട് റെസ്‌പോൺസ് ടീമുകളും സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു പത്മശ്രീ ജേതാവ് ബേലേരി  സത്യനാരായണയും കൃഷിയിൽ കാലാവസ്ഥാ വ്യതിയാനം കൊണ്ടുവരുന്ന പ്രശ്‌നങ്ങൾ സാങ്കേതിക വിദ്യയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി പരിഹരിക്കാനാകണമെന്ന് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർ ഡോ. മധുര സ്വാമിനാഥനും ചർച്ചയിൽ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com