ADVERTISEMENT

മുതുകുളം∙ ആലപ്പുഴ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.എം ആരിഫിന് ഹരിപ്പാട് നിയോജക മണ്ഡലത്തിൽ സ്വീകരണം നൽകി. കരുവാറ്റ വഴിയമ്പലത്തിൽ നിന്നാണ് റോഡ് ഷോ തുടങ്ങിയത്. തുറന്ന ജീപ്പിൽ എത്തിയ സ്ഥാനാർഥിയെ നൂറുകണക്കിന് പ്രവർത്തകരാണ് അനുഗമിച്ചത്.

ദേശീയ പാത വഴി നാരകത്തറ, മണ്ണാറശാല, ടൗൺഹാൾ ജംക്‌ഷൻ, ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, നങ്ങ്യാർകുളങ്ങര, കാർത്തികപ്പള്ളി, മുതുകുളം, കനകക്കുന്ന്, പെരുമ്പള്ളി, ആറാട്ടുപുഴ ബസ് സ്റ്റാൻഡ്, തൃക്കുന്നപ്പുഴ, പാനൂർ വഴി പല്ലന ചന്തയിൽ സമാപിച്ചു.

എം സത്യപാലൻ, സി.പ്രസാദ്, കെ.കാർത്തികേയൻ, എസ്.സുരേഷ് കുമാർ, ടി.കെ. ദേവകുമാർ, എൻ സജീവൻ, സി. ശ്രീകുമാർ ഉണ്ണിത്താൻ, വി.കെ. സഹദേവൻ, ടി.എസ്. താഹ, എ. ശോഭ, പി.ബി. സുഗതൻ, അനിരാജ് മുട്ടം, രുഗ്മിണി, രാജു, എസ്. സുരേഷ് , ഒ. സൂസി ,ആർ. രഞ്ജിനി, അശ്വതി തുളസി, കെ.വി. ജ്യോതി പ്രഭ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com