മത്സ്യത്തൊഴിലാളി കുടുംബത്തിന് ഒരു തൊഴിൽ കൂടി ഉറപ്പാക്കും:മന്ത്രി
Mail This Article
ചെറുകോൽ ∙ മത്സ്യത്തൊഴിലാളി കുടുംബത്തിനു മത്സ്യബന്ധനമല്ലാതെ ഒരു തൊഴിൽ കൂടി ഉറപ്പാക്കുമെന്നും ഇവരുടെ ഭവന നവീകരണത്തിനായി 30 കോടി രൂപ മത്സ്യവകുപ്പ് ചെലവഴിച്ചെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെന്നിത്തല ചെറുകോൽ പ്രായിക്കരയിൽ 1.33 കോടി രൂപ വിനിയോഗിച്ച് നിർമിച്ച ഇരുനില ഫിഷ് ലാൻഡിങ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ചെന്നിത്തല- തൃപ്പെരുന്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ പി.കെ. ഷെയ്ഖ് പരീത്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, ജില്ലാ പഞ്ചായത്തംഗം ജി. ആതിര, ബ്ലോക്ക് പഞ്ചായത്ത് അംഗം ടിനു സേവ്യർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനി സുനിൽ, ഷിബു കിളിയമ്മൻ തറയിൽ, ദീപു പടകത്തിൽ, ആലപ്പുഴ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം, കെ. നാരായണപിള്ള, പി.ഡി. ശശിധരൻ, ജി. ഹരികുമാർ, ആർ. സഞ്ജീവൻ, ശശികുമാർ ചെറുകോൽ, കെ.എസ്. രാജു കുഞ്ചാന്തറയിൽ, ജോൺസൺ എന്നിവർ പ്രസംഗിച്ചു.