ADVERTISEMENT

ചേർത്തല∙  എക്സൈസ് റേഞ്ച് ടീം അന്ധകാരനഴി ബീച്ചിന് സമീപത്ത് നടത്തിയ റെയ്ഡിൽ 2.3 കിലോ കഞ്ചാവുമായി ചേർത്തല തുറവൂർ പുതിയ നികർത്ത് വീട്ടിൽ അഖിലിനെ (28) പിടികൂടി. ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി വില്പന നടത്തുന്നതാണ് ഇയാളുടെയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലും കഞ്ചാവ് കണ്ടെടുത്തു.

ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ബെന്നി വർഗ്ഗീസ്, സുരേഷ് കെ.പി, വി.സന്തോഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ രാജീവ് .കെ .ആർ , സുരേഷ് .കെ .വി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ എ.പി., വിഷ്ണുദാസ് എം.ഡി., ആകാശ് നാരായണൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com