ADVERTISEMENT

കുട്ടനാട് ∙ കർഷകരെ സഹായിക്കാത്ത ബാങ്കുകളുമായി സർക്കാരും സഹകരിക്കില്ലെന്നു മന്ത്രി പി.പ്രസാദ് പറഞ്ഞു. കൈനകരി കൃഷിഭവൻ പരിധിയിലെ റാണി കായൽ പാടശേഖരത്തിലെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചില ബാങ്കുകൾ കാണിച്ച സമീപനങ്ങൾ മൂലം കഴിഞ്ഞ കാലങ്ങളിൽ കുട്ടനാട്ടിൽ പ്രതിസന്ധി ഉടലെടുത്തിരുന്നു. സമയത്തിനു പിആർഎസിന്റെ പണം നൽകുന്നതിൽ ചില ബാങ്കുകൾ കാട്ടിയ നിഷേധാത്മക സമീപനം ഇനിയും തുടരാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

തോമസ് കെ.തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷൻ കെ.എ.പ്രമോദ്, പഞ്ചായത്തംഗം എ.ഡി.ആന്റണി, പ്രിൻസിപ്പൽ കൃഷി ഓഫിസർ സുനിൽ കുമാർ, പാടശേഖര സമിതി പ്രസിഡന്റ് വി.പി.ചിദംബരൻ, സെക്രട്ടറി എ.ഡി.കുഞ്ഞച്ചൻ, ചിത്തിര കായൽ പാടശേഖര സമിതി പ്രസിഡന്റ് ജോസഫ് ചാക്കോ, രാജേഷ് മനോജ്, പി.വി.സുനൂസ്, കെ.ആനന്ദൻ, പി.കെ.ഗോപിദാസ്, സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com