ADVERTISEMENT

പൂച്ചാക്കൽ ∙ ഉദ്ഘാടനങ്ങളും സന്ദർശനങ്ങളുമായി ആലപ്പുഴ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരിഫ് അരൂർ മണ്ഡലത്തിൽ നിറഞ്ഞു. എംഎൽഎയും എംപിയും ആയിരിക്കെ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് വോട്ട് തേടിയത്. രാവിലെ തുറവൂർ പഞ്ചായത്തിലെ പള്ളിത്തോട്ടിൽ നിന്നായിരുന്നു തുടക്കം. തുറവൂർ പഞ്ചായത്ത് 17,18 വാർഡുകളെ ബന്ധിപ്പിക്കുന്ന പുന്നക്കൽ - വടക്കേക്കാട് പാലത്തിന്റെയും റോഡിന്റെയും നിർമാണ ഉദ്ഘാടനം ചെയ്തു.

തുടർന്ന് പ്രദേശത്തെ പ്രധാന വ്യക്തികളെയും ആരാധനാലയങ്ങളും സന്ദർശിച്ചു. മാക്കേക്കടവിലെത്തി മാക്കേക്കടവ് - നേരേകടവ് പാലം നിർമാണം പുനരാരംഭിക്കുന്നതിന്റെ സ്വിച്ച് ഓൺ നിർവഹിച്ചു. പള്ളിപ്പുറത്തെ വടക്കുംകര, കേളമംഗലം ചെമ്മീൻ പീലിങ് ഷെഡ്ഡുകളിലെത്തി തൊഴിലാളികളോട് വോട്ട് തേടി. പെരുമ്പളം പാലത്തിന്റെ നിർമാണ പുരോഗതി മുൻ മന്ത്രി ജി സുധാകരനോടൊപ്പം പാലം സന്ദർശിച്ച് വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com