ADVERTISEMENT

അമ്പലപ്പുഴ ∙ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട റോഡ് ഷോ തോട്ടപ്പള്ളിയിൽനിന്ന് ആരംഭിച്ച് ആലപ്പുഴ മുല്ലയ്ക്കൽ സീറോ ജംക്‌ഷനിൽ സമാപിച്ചു. സ്ഥാനാർഥിക്കൊപ്പം കേന്ദ്രമന്ത്രി വി. മുരളീധരനും തുറന്ന വാഹനത്തിൽ കയറിയത് പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചു. പ്രചാരണ വിവരങ്ങൾ മുരളീധരൻ, ശോഭാ സുരേന്ദ്രനോടു ചോദിച്ചു.

ആലപ്പുഴയിൽ ശക്തമായ ത്രികോണ മത്സരം ആണെന്ന് മുരളീധരൻ പറഞ്ഞു. സീതാറാം യച്ചൂരിയും രാഹുൽ ഗാന്ധിയും കേരളത്തിനു പുറത്ത് ഒരുമിച്ചാണ്. ഇരുവരും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിയ ശോഭാ സുരേന്ദ്രൻ ദർശനത്തിനു ശേഷം പഞ്ചസാര കൊണ്ടു തുലാഭാരവും നടത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അംഗം സുഷമ രാജീവും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com