ADVERTISEMENT

ചേർത്തല∙ മൂന്നു ജീവനുകൾ രക്ഷിക്കാൻ 5 മണിക്കൂർ കൊണ്ട് ചേർത്തല നഗരസഭ ജീവൻ രക്ഷാസമിതി സമാഹരിച്ചത് 40 ലക്ഷം രൂപ. നഗരസഭ 33–ാംവാർഡ് രഞ്ജിത്തിന്റെയും രഞ്ജിതയുടെയും നാലു വയസ്സുകാരിയായ മകൾ റിതി രഞ്ജിത്ത്, ഒന്നാം വാർഡ് അറയ്ക്കൽ വെളി ശ്രീജ രാജപ്പൻ(33), രണ്ടാംവാർഡ് അറയ്ക്കൽ അഫ്സൽ(49) എന്നിവരുടെ ചികിത്സയ്ക്കുവേണ്ടിയാണ് നഗരസഭ ജീവൻ രക്ഷാസമിതി ധനസമാഹരണം നടത്തിയത്. റിതി രഞ്ജിത്തിനും ശ്രീജ രാജപ്പനും മജ്ജ മാറ്റിവയ്ക്കലും അഫ്സലിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമാണ് വേണ്ടത്. 

മൂന്നുപേരുടെയും ചികിത്സയ്ക്ക് ഏകദേശം ഒരുകോടിയോളം രൂപ വേണമെന്നാണ് കണക്കാക്കുന്നത്. ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പണമില്ലാത്തതിനാൽ മൂവരെയും സഹായിക്കാനാണു ധനസമാഹരണം നടത്തിയത്. മന്ത്രി പി. പ്രസാദ്, നഗരസഭ അധ്യക്ഷ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, ജീവൻ രക്ഷാസമിതി ജനറൽ കൺവീനർ എൻ.കെ. പ്രകാശൻ, വാർഡ് കൗൺസിലർമാർ, സന്നദ്ധസേനാംഗങ്ങൾ, വിവിധ സംഘടനകൾ എന്നിവരുടെ നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com