ADVERTISEMENT

ആലപ്പുഴ∙ ജില്ലയ്ക്ക് ഇതു പൊള്ളുന്ന ദിനങ്ങൾ. ഇന്നലെ 36.9 ഡിഗ്രി ചൂടാണ് ജില്ലയിൽ അനുഭവപ്പെട്ടത്. ഉയർന്ന താപനിലയുടെ കാര്യത്തിൽ സംസ്ഥാനത്ത് നാലാമതായിരുന്നു ആലപ്പുഴ. അന്തരീക്ഷം ചൂടു പിടിക്കുന്നതിനൊപ്പം ഉയർന്ന ഈർപ്പവും കൂടിയാകുമ്പോൾ ആരോഗ്യപ്രശ്നങ്ങൾക്കു വഴി തുറക്കാം. ശരീരത്തിൽ ജലാംശം ഉറപ്പാക്കുന്നതിനൊപ്പം ചൂട് ഉയർത്തുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും കരുതൽ വേണം.

∙ ജലലഭ്യത കുറയുന്നതോടെ ഉള്ള ജലം മലിനമാകാനും മഞ്ഞപ്പിത്തം പോലുള്ള ജലജന്യ  രോഗങ്ങൾ പടർന്നു പിടിക്കാനും സാധ്യത.ജലശുദ്ധി ഉറപ്പാക്കുക
∙ ചിക്കൻപോക്സ് ഒരു വേനൽക്കാല പകർച്ചവ്യാധിയാണ്. പരീക്ഷയും വിവാഹവുമെല്ലാം ഉള്ള ആളുകൾ കുടുതൽ കരുതലെടുക്കണം. ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കുക. ചിക്കൻപോകസ് ഉള്ളയാളുകളുമായി സമ്പർക്കത്തിൽ വന്നാൽ പ്രതിരോധമരുന്ന് കഴിക്കുക
∙  ചൂടും ഈർപ്പവും കൂടുന്ന കാലാവസ്ഥ വൈറസ് രോഗങ്ങൾ പകരാനുള്ള സാധ്യതയുണ്ട്. 
∙ ചവർ കൂനകൾക്കു തീ പിടിക്കുന്ന കാലമാണ്. ഇത്തരം സാധ്യതകൾ ഒഴിവാക്കുക. 
∙ തോട്ടങ്ങളിൽ തീപിടിക്കുന്ന കാലം. ഫയർ ബെൽറ്റുകൾ ഉണ്ടാക്കി തീപിടിത്തത്തിനുള്ള സാധ്യത കുറയ്ക്കുക
∙ നമുക്ക് മാത്രമല്ല; കിളികൾക്കുമുണ്ട് ദാഹം. അവയ്ക്കായി അൽപം ദാഹജലം ഒരുക്കി വയ്ക്കുക. 

വാഹന യാത്രയിലും സൂക്ഷിക്കാം 
∙ കുറേ സമയം വെയിലത്ത് നിർത്തിയിട്ട കാറിലേക്കു കയറുമ്പോൾ ശരീരത്തിന്റെ താപനിലയും വാഹനത്തിനുള്ളിലെ താപനിലയും തമ്മിലുള്ള വ്യത്യാസം ശരീരത്തെ ദോഷകരമായി ബാധിക്കും.വാഹനം പരമാവധി തണലിൽ നിർത്തുക. അല്ലെങ്കിൽ വാഹനം സ്റ്റാർട്ട് ചെയ്തു ചില്ലുകൾ താഴ്ത്തി അൽപം ദൂരം സഞ്ചരിച്ച ശേഷം മാത്രം എസി ഓൺ ചെയ്യുക. 
∙ രാവിലെ 11 മുതൽ 3 വരെയുള്ള സമയത്ത് ഇരുചക്ര വാഹനങ്ങളിലെ ദീർഘദൂരയാത്ര ഒഴിവാക്കുക. യാത്ര ചെയ്യുമ്പോൾ ഫുൾ സ്ലീവ് വസ്ത്രങ്ങളോ കൈമുട്ടിനു താഴേക്കു മറയുന്ന ഗ്ലൗസുകളോ ഉപയോഗിക്കുക. സൺ ഗ്ലാസ് ധരിക്കുക.   

വിവരങ്ങൾക്കു കടപ്പാട്: ഡോ.ബി.പത്മകുമാർപ്രഫസർ, ഗവ.മെഡിക്കൽ കോളജ്‌, ആലപ്പുഴ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com