ആലപ്പുഴ ജില്ലയിൽ ഇന്ന് (22-03-2024); അറിയാൻ, ഓർക്കാൻ

Mail This Article
ലവൽക്രോസ് അടച്ചിടും
ചെങ്ങന്നൂർ ∙ ചെറിയനാട് –തോനയ്ക്കാട് റോഡിലെ ചെറിയനാട് റെയിൽവേ ലവൽക്രോസ് അറ്റകുറ്റപ്പണികൾക്കായി ഇന്നു വൈകിട്ട് 6 മുതൽ 27നു രാവിലെ 6 വരെ അടച്ചിടുമെന്നു റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.
രേഖകൾ തൊഴിൽകാർഡുമായി ബന്ധിപ്പിക്കണം
ചാരുംമൂട് ∙ ഏപ്രിൽ 1 മുതൽ തൊഴിലുറപ്പു പദ്ധതിയുടെ വേതന വിതരണം ആധാർ അധിഷ്ഠിതമായതിനാൽ തൊഴിൽ കാർഡ് എടുത്തിട്ടുള്ള എല്ലാ തൊഴിലാളികളുടെയും ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ തൊഴിൽകാർഡുമായി ബന്ധിപ്പിക്കേണ്ടതാണ്. ആധാർ സീഡിങ് പൂർത്തിയാക്കാത്ത തൊഴിൽ കാർഡ് ഉടമകൾ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട്, തൊഴിൽകാർഡ് എന്നിവയുമായി 31 ന് മുൻപായി ഭരണിക്കാവ് ബ്ലാക്ക് പരിധിയിലെ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി ഓഫിസുമായി ബന്ധപ്പെടേണ്ടതാണെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫിസർ അറിയിച്ചു.പ്ലാനും എസ്റ്റിമേറ്റും പാലിച്ചില്ല