ADVERTISEMENT

അംശദായം അടയ്ക്കൽ: ആലപ്പുഴ ∙ കേരള ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശദായം അടച്ചുവരുന്ന സ്ഥാപനങ്ങൾ ഏപ്രിൽ ഒന്നു മുതൽ പഞ്ചാബ് നാഷനൽ ബാങ്കിന്റെ ശാഖകളിൽ അടയ്ക്കാൻ പാടില്ലെന്നു ജില്ലാ ഓഫിസർ അറിയിച്ചു. തൊഴിലാളികൾ ആധാർ അപ്ഡേഷൻ വരുത്തിയിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. 0477 2230244.

എൻഡിഎ റോഡ് ഷോ ഇന്ന്
കായംകുളം∙ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ റോഡ് ഷോ ഇന്ന് വൈകിട്ട് 3.30 നു ചേരാവള്ളി ക്ഷേത്രത്തിന് മുൻവശത്ത് നിന്നും ആരംഭിക്കും. കായംകുളം ടൗൺ, പത്തിയൂർ, കണ്ടല്ലൂർ, കായംകുളം നോർത്ത്, ദേവികുളങ്ങര എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി വൈകിട്ട് 6.30 ന് പ്രയാർ വടക്ക്കിണർമുക്കിൽ സമാപിക്കും.

മെഡിക്കൽ ക്യാംപ് ഇന്ന്
മാവേലിക്കര ∙ വോയ്സ് ഓഫ് അറുന്നൂറ്റിമംഗലം ട്രസ്റ്റിന്റെ സൗജന്യ മെഡിക്കൽ ക്യാംപ് ഇന്നു 8.30നു അറുന്നൂറ്റിമംഗലം യുപിഎസിൽ നടക്കും. 9946919924

പൊതുയോഗം നാളെ
കരിപ്പുഴ ∙ കടവൂർ 145–ാം നമ്പർ എസ്എൻഡിപി ശാഖ പൊതുയോഗം നാളെ 3നു നടക്കും. യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എസ്.വിനോദ് അധ്യക്ഷനാകും.

പോസ്റ്റൽ വോട്ടിനുള്ള ഫോം വിതരണം നാളെ മുതൽ
ആലപ്പുഴ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള 12-ഡി ഫോമുകൾ ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) നാളെ മുതൽ വിതരണം ചെയ്യും. 85 വയസ്സ് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാരായ വോട്ടർമാർക്കുമാണു ഫോമുകൾ നൽകുന്നത്. ഏപ്രിൽ ഒന്നിനു മു‍ൻപായി ഫോമുകൾ പൂരിപ്പിച്ചു നൽകണം. 

ഇലക്ടറൽ റജിസ്ട്രേഷൻ ക്യാംപും ബോധവൽക്കരണവും
ആലപ്പുഴ∙ കലക്ടറേറ്റ് ഇലക്‌ഷൻ വിഭാഗവും ജില്ലാ സ്വീപ് ടീമും ചേർന്ന് ആലപ്പുഴ സെന്റ് ജോസഫ് കോളജ്, ചേർത്തല എൻഎസ്എസ് കോളജ്, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, ചമ്പക്കുളം ഫാ. തോമസ് പോരുക്കര കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവിടങ്ങളിൽ ഇലക്ടറൽ റജിസ്ട്രേഷൻ ഹെൽപ് ഡെസ്കും വോട്ടർമാർക്കു ബോധവൽക്കരണ പരിപാടിയും നടത്തി.

അവധിക്കാല പരിശീലനം
ആലപ്പുഴ ∙ വൈഎംസിഎ ബാസ്കറ്റ്ബോൾ അക്കാദമി  കുട്ടികൾക്ക് അവധിക്കാല കോച്ചിങ് ക്യാംപ് തുടങ്ങുന്നു. 0477 2262313, 82812 28328.
ആലപ്പുഴ∙ ലിയോ ബാസ്കറ്റ് ബോൾ അക്കാദമി സംഘടിപ്പിക്കുന്ന അവധിക്കാല ബാസ്കറ്റ് ബോൾ  പരിശീലന ക്യാംപ് ഏപ്രിൽ  1 മുതൽ മേയ് 29 വരെ ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 98099 87826
ആലപ്പുഴ ∙ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ ബാസ്കറ്റ്ബോൾ സമ്മർ കോച്ചിങ് ക്യാംപ് ഏപ്രിൽ ഒന്ന് മുതൽ മേയ് 27 വരെ നടത്തും. 95390 67305.

നേത്രക്യാംപ് 
പള്ളിപ്പുറം ∙ തിരുനല്ലൂർ 953–ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെയും പാലാരിവട്ടം ചൈതന്യ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയാ ക്യാംപ് നാളെ  9ന് തിരുനല്ലൂർ ഗോവിന്ദപുരം വൈകുണ്​ഠം സദ്യാലയത്തിൽ ന‌ടക്കും. എൻഎസ്എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എസ്. മുരളികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് ജി. രാജു അധ്യക്ഷത വഹിക്കും. 94471 13249, 89072 83982.

വൈദ്യുതി മുടക്കം
മുതുകുളം ∙ ചേലക്കാട് ദുർഗ ക്ഷേത്രത്തിലേക്കുള്ള കെട്ടുകാഴ്ച്ച കടന്നു പോകുന്ന സർവീസ് സ്റ്റേഷൻ, ഉസ്മാൻ മുക്ക്, കടപ്പുറം, ചേലക്കാട്, ടെലിഫോൺ എക്സ്ചേഞ്ച് എന്നീ ട്രാൻസ്‌ഫോർ പരിധിയിൽ ഇന്ന് രാവിലെ 10 മുതൽ രാത്രി 10 മണിവരെ വൈദ്യുതി മുടങ്ങും.
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കിഴക്കുംപുറം, നസ്രത്ത്‌ ചർച്ച്, പട്ടട, അഞ്ചാം നമ്പർ എസ്എൻഡിപി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മുഹമ്മ ∙ ചന്ദ്രൻവെളി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന്  രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ കാർമൽ, പഴവങ്ങാടി എന്നിവിടങ്ങളിൽ ഇന്ന്  രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും.
ആലപ്പുഴ ∙ നോർത്ത് സെക്‌ഷനിൽ മട്ടാഞ്ചേരി, എംപയർ, സീസൺ ഐസ് പ്ലാന്റ്, രണച്ചൻ, ഗെസ്റ്റ് ഹൗസ്, സലിം കയർ വർക്സ് എന്നിവിടങ്ങളിൽ ഇന്ന്  രാവിലെ 9 മുതൽ 2 വരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com