പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർഥികൾ
Mail This Article
ആലപ്പുഴ
എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് തുമ്പോളി സെന്റ് തോമസ് പള്ളിയിലും ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിലും സന്ദർശനം നടത്തി. ചേർത്തല കാർത്യായനി ക്ഷേത്രം ആറാട്ടു വരവേൽപിൽ പങ്കെടുത്തു. യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ ഓശാന ഞായറിൽ ഇരുപതോളം ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചു. തീരദേശമേഖലയിലെ വീടുകളിലെത്തി വോട്ടുതേടി. കായംകുളം മണ്ഡലത്തിൽ റോഡ് ഷോ നടത്തി. തിരഞ്ഞെടുപ്പ് ഗാനങ്ങളുടെ പ്രകാശന ചടങ്ങിനുമെത്തി. എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഹരിപ്പാട് മേഖലയിൽ മത സാമുദായിക നേതാക്കളെ സന്ദർശിച്ചു. വൈകിട്ട് ചേർത്തല നഗരത്തിൽ റോഡ് ഷോ നടത്തി.
മാവേലിക്കര
യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ചങ്ങനാശേരിയിലും ചെങ്ങന്നൂരിലും വിവിധ ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും സന്ദർശിച്ചു. വൈകിട്ടു പായിപ്പാട് സമൂഹ നോമ്പുതുറയിൽ പങ്കെടുത്തു. എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാർ ചങ്ങനാശേരി തൃക്കൊടിത്താനത്തെ പിആർഡിഎസ് ആസ്ഥാനം ആസ്ഥാനം സന്ദർശിച്ചു. ഉച്ചയ്ക്കു ശേഷം ചെങ്ങന്നൂർ മണ്ഡലത്തിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല വള്ളികുന്നം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഓശാന ഞായറിലെ അന്നദാനത്തിൽ പങ്കെടുത്തു. മണ്ഡലത്തിലെ മതസാമുദായിക നേതാക്കളെ സന്ദർശിച്ചു. കുന്നത്തൂർ മണ്ഡലത്തിൽ റോഡ് ഷോ നടത്തി.