ADVERTISEMENT

ചേർത്തല∙ ക്രിസ്തുദേവന്റെ ജറുസലമിലെ ദേവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു. ഇതോടൊപ്പം വിശുദ്ധവാരത്തിനും തുടക്കമായി.ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനയും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും കുർബാനയും നടന്നു.വെഞ്ചരിച്ചു നൽകിയ കുരുത്തോലയുമായി വിശ്വാസികൾ ക്രിസ്തുദേവന്റെ ജറുസലം യാത്രയുടെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പ്രദക്ഷിണം നടത്തി.
∙അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ രാവിലെ പടിഞ്ഞാറേ കുരിശടിയിൽ കുരുത്തോല വെഞ്ചരിപ്പ് നടന്നു. ബസിലിക്ക റെക്ടർ ഫാ.ഡോ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ മുഖ്യകാർമികത്വം വഹിച്ചു. കുരുത്തോല വിതരണം, പ്രദക്ഷിണം ദിവ്യബലി, കുർബാന എന്നിവ നടന്നു. 
∙സഹവികാരിമാരായ സെബാസ്റ്റ്യൻ വലിയ വീട്ടിൽ, പ്രവീൺ പോൾ മണ്ണാമുറി, ഷെല്ലി ആന്റണി എന്നിവർ സഹകാർമികത്വം വഹിച്ചു. വിശുദ്ധ വാരാചരണത്തിനു മുന്നോടിയായി നടത്തുന്ന നോമ്പുകാല നവീകരണ ധ്യാനവും ഇന്നലെ ആരംഭിച്ചു. വൈകിട്ട് 6 മുതൽ 9 വരെയാണ് ധ്യാനം നടക്കുക. നാളെ രാത്രി വരെ ധ്യാനം തുടരും. ഫാ.ബ്രിഗേൽ വിക്ടർ നേതൃത്വം നൽകും.
∙ചേർത്തല മരിയൻ തീർഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. വടക്കേ കപ്പേളയിൽ ഓശാന ഞായർ തിരുക്കർമം ആരംഭിച്ചത്. കുരുത്തോല വിതരണത്തിന് ശേഷം പള്ളിയിലേക്ക് നടത്തിയ കുരുത്തോല പ്രദക്ഷിണം ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് വികാരി ഫാ. ഡോ. ആന്റോ ചേരാംതുരുത്തി ദിവ്യബലി അർപ്പിച്ചു. വൈകിട്ട് രോഗി ശുശ്രൂഷയ്ക്ക് ശേഷം നടന്ന വിശുദ്ധ കുർബാനയിൽ മോൺ. വർഗീസ് ഞാളിയത്ത് കാർമികത്വം വഹിച്ചു.
∙ചേർത്തല മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. ഇന്നലെ രാവിലെ ഓശാനയുടെ തിരുക്കർമം മതിലകം ഗ്രീൻ ഗാർഡൻസ് ചാപ്പലിൽ ആരംഭിച്ചു. കുരുത്തോല വെഞ്ചരിപ്പ്, പള്ളിയിലേക്ക് പ്രദക്ഷിണം. തുടർന്ന് വിശുദ്ധ കുർബാന എന്നിവ നടന്നു. ഫാ. സനീഷ് മാവേലി , വികാരി ഫാ. കുര്യൻ ഭരണികുളങ്ങര എന്നിവർ കാർമികത്വം വഹിച്ചു.
∙വയലാർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ വിശുദ്ധവാരാചരണത്തിനു തുടക്കമായി. കുരുത്തോല വെഞ്ചരിപ്പ്, വിശുദ്ധ കുർബാന, പ്രദക്ഷിണം എന്നിവയ്ക്ക് വികാരി ഫാ. ലോറൻസ് പൊള്ളയിൽ കാർമികത്വം വഹിച്ചു.

തുറവൂർ ∙ അരാശുപുരം സെന്റ് ജോർജ് പള്ളിയിൽ ഓശാന തിരുക്കർമങ്ങൾക്ക് വികാരി ഫാ.ആന്റണി തമ്പി തൈക്കൂട്ടത്തിൽ കാർമികനായി. പെസഹ വ്യാഴം വൈകിട്ട് 5ന് തിരുക്കർമങ്ങൾ ആരംഭിക്കും. ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടാകും. കുത്തിയതോട് മരിയാപുരം സെന്റ് മോനിക്കാസ് ദേവാലയത്തിൽ ഫാ.റെയ്നോൾഡ് വട്ടത്തിൽ നേതൃത്വം നൽകി. വയലാർ സെന്റ് ജയിംസ് പള്ളിയിൽ വികാരി ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ ഓശാന തിരുക്കർമങ്ങൾക്ക് കാർമികനായി, എഴുപുന്ന സെന്റ് റാഫേൽസ് പള്ളിയിൽ വികാരി ഫാ.ജോമോൻ ശങ്കുരിക്കൽ, ഫാ.ജെറിൽ കുരിശിങ്കൽ എന്നിവർ കാർമികരായി. എഴുപുന്ന തെക്ക് സെന്റ് ആന്റണീസ് പള്ളിയിൽ ക്രിസ്തുരാജന്റെ കുരിശടിയിൽ നിന്നാണ് പ്രദക്ഷിണം ആരംഭിച്ചത്.

അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ ഓശാന തിരുനാളിനോടനുബന്ധിച്ച് നടന്ന കുരുത്തോല പ്രദക്ഷിണം.
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ ഓശാന തിരുനാളിനോടനുബന്ധിച്ച് നടന്ന കുരുത്തോല പ്രദക്ഷിണം.

വികാരി ഫാ.രാജു കളത്തിൽ കാർമികനായി. ചന്തിരൂർ സെന്റ് മേരീസ് പള്ളിയിൽ വികാരി ഫാ.ജോസഫ് കരിത്തോടത്ത്, എരമല്ലൂർ സെന്റ് ജൂഡ് പള്ളിയിൽ വികാരി ഫാ.ഡോ.ഫ്രാൻസിസ് കുരിശിങ്കൽ, എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ വികാരി ഫാ.മാർട്ടിൻ ഡെലീഷ് വകപ്പാടത്ത്, അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വികാരി ഫാ.ഡോ.റാഫി പര്യാത്തുശേരി, എഴുപുന്ന വടക്ക് അമലോദ്ഭവ മാത പള്ളിയിൽ വികാരി ഫാ.ജേക്കബ് കയ്യാല, അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് പള്ളിയിൽ ഫാ.ആന്റണി കുഴുവേലിൽ, എഴുപുന്ന ക്വീൻ ഓഫ് പീസ് പള്ളിയിൽ ഫാ.വിപിൻ മാളിയേക്കൽ എന്നിവർ കാർമികരായി.

പള്ളിപ്പുറം ∙ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ ഓശാന തിരുനാൾ തിരുക്കർമങ്ങൾക്ക് വികാരി ഫാ. പീറ്റർ കണ്ണമ്പുഴ, അസിസ്റ്റന്റ് വികാരി ഫാ. അമൽ പെരിയപ്പാടൻ, റസിഡന്റ് പ്രീസ്റ്റ് ജോസഫ് മക്കോതക്കാട്ട്, ഫാ. ടിജോ പൂച്ചത്താലി എന്നിവർ നേതൃത്വം കൊടുത്തു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.28ന് രാവിലെ 7ന് ദിവ്യബലി, കാൽകഴുകൽ ശുശ്രൂഷ, ആരാധന, വൈകിട്ട് 6 മുതൽ 7 വരെ പൊതു ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ. 29ന് രാവിലെ 6.30ന് പീഡാനുഭവ വായന, കുരിശിന്റെ വഴി, കുരിശുചുംബനം, നേർച്ച കഞ്ഞി വിതരണം, 3.30 ന് ആരംഭിക്കുന്ന നഗരി കാണിക്കൽ ശുശ്രൂഷ. 30ന് രാവിലെ 6.30ന് ദിവ്യബലി, പുത്തൻവെള്ളം വെഞ്ചരിപ്പ്. രാത്രി 11.30ന് ഉയിർപ്പ് തിരുക്കർമങ്ങൾ, ദിവ്യബലി. 31ന് രാവിലെ 6:30ന് പള്ളിപ്പുറം, കേളമംഗലം, ഒറ്റപ്പുന്ന പള്ളികളിൽ ദിവ്യബലി.

തങ്കിപ്പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക്
ചേർത്തല∙ ക്രിസ്തുവിന്റെ ജറുസലം ദേവാലയത്തിലേക്കുള്ള രാജകീയ പ്രവേശന സ്മരണ പുതുക്കി തങ്കി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ ഓശാന തിരുനാൾ ആചരിച്ചു. വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ച് കുരുത്തോല പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ നാടിന്റെ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്. ശനിയാഴ്ച രാത്രി മുതൽ തമിഴ് നാട്ടിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും വിശ്വാസികൾ എത്തിയിരുന്നു. ഇവർ പുലർച്ചെ നടന്ന ദിവ്യബലിയിൽ പങ്കെടുത്തു. ദിവ്യബലിയ്ക്കും പ്രദക്ഷിണത്തിനും വികാരി ഫാ.ജോർജ് എടേഴത്ത് മുഖ്യ കാർമികത്വം വഹിച്ചു. അസോഷ്യേറ്റ് വികാരി ബെന്നി തോപ്പിപറമ്പിൽ ,സഹവികാരിമാരായ ഫാ. സി.ബി.കിടങ്ങേത്ത്, ഫാ. റിൻസൺ കാളിയത്ത്, ഫാ. ലോബോ ലോറൻസ് ചക്രശ്ശേരി.

മിഷൻ വൈദികരായ ഫാ.പ്രസാദ് തെരുവത്ത്, ഫാ. നെൽസൺ ജോബ്‌ ,ഫാ.ബാബു പോൾ, ഫാ. സിബി ജോൺ ചന്ദ്രോത്ത് എന്നിവർ സഹകാർമികരായി.1936-ൽ ദേവാലയത്തിൽ പ്രതിഷ്ഠിച്ച കർത്താവിന്റെ പീഡാനുഭവ തിരുസ്വരൂപം ദർശിച്ച് നേർച്ചകൾ അർപ്പിക്കാനാണ് കൂടുതലും വിശ്വാസികളെത്തുന്നത്. തിരുസ്വരൂപം ഗ്ലാസ് പേടകത്തിലുടെ ദർശിച്ച് പ്രാർഥിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.പ്രധാന നേർച്ചയായ പിടിയരി സമർപ്പണം, മലർ സമർപ്പണം എന്നിവയ്ക്ക് വൻ തിരക്കാണ് അനുഭവപ്പെടുന്നുണ്ട്. ദേവാലയത്തിൽ നേർച്ചക്കഞ്ഞി തയാറാക്കുന്നതിനായി 150 ക്വിന്റൽ അരി എത്തിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിശ്വാസികൾക്ക് താമസ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാസൗകര്യത്തിന് കെഎസ്ആർടിസി പ്രത്യേക സർവീസും മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. ഇന്നും നാളെയും വൈകിട്ട് 6 മുതൽ 9 വരെ മിഷൻ ധ്യാനം നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com