അയൽവീട്ടിലെ മരണം അറിഞ്ഞ് എത്തിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

Mail This Article
×
പാതിരപ്പള്ളി • അയൽവീട്ടിൽ ഗൃഹനാഥയുടെ മരണം അറിഞ്ഞ് എത്തിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. പാതിരപ്പള്ളി നികർത്തിൽ എൻ.കെ. സുധാകരനാ (70)ണ് മരിച്ചത്. പാതിരപ്പള്ളി വിനോദ് ഭവനിൽ ജാൻസി ബായി(60) ഇന്നലെ രാവിലെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു. ഇത് അറിഞ്ഞ് അയൽവാസിയായ സുധാകരൻ ഇവിടെയെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ഹൃദയസംബന്ധമായ ചികിത്സയിലായിരുന്നു സുധാകരൻ. ഇരുവരുടെയും സംസ്‌കാരം നടത്തി. ജാൻസിയുടെ ഭർത്താവ് ബാലചന്ദ്രപ്പണിക്കരും മകൾ ജയശ്രീയുമാണ്. രേണുകയാണ് സുധാകരൻറെ ഭാര്യ. മക്കൾ: സുരേഷ് സുജിത് മരുമക്കൾ സ്മിത, വിദ്യ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.