യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ
Mail This Article
ഹരിപ്പാട് ∙ രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകർക്കുകയും പരാജയഭീതി പൂണ്ട് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കളെ വേട്ടയാടാൻ ശ്രമിക്കുകയും ചെയ്യുന്ന മോദി ഗവൺമെന്റ് തകർന്ന് തരിപ്പണമാകുമെന്നും പകരം പുരോഗതിക്കും സാഹോദര്യത്തിനും മുൻതൂക്കം കൊടുക്കുന്ന ഒരു ഗവൺമെന്റ് ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അധികാരത്തിൽ വരുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പള്ളിപ്പാട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനിൽ തോമസ് അധ്യക്ഷത വഹിച്ചു. എ.കെ.രാജൻ, എം.കെ വിജയൻ,ബി രാജശേഖരൻ, ജോൺ തോമസ്, വി. ഷുക്കൂർ, കെ.കെ.സുരേന്ദ്രനാഥ്, ആർ.കെ.സുധീർ, ബിനു ചുള്ളിയിൽ, തങ്കച്ചൻ കൊല്ലമല തുടങ്ങിയവർ പ്രസംഗിച്ചു.
ഹരിപ്പാട് ∙ ഹരിപ്പാട് സൗത്ത് മണ്ഡലം യുഡിഎഫ് കൺവൻഷൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ കാട്ടിൽ സത്താർ അധ്യക്ഷത വഹിച്ചു. ആർ. രാജശേഖരൻ,എ.കെ.രാജൻ, എം.കെ. വിജയൻ, എസ്.ദീപു, കെ.കെ. സുരേന്ദ്രനാഥ്, കാട്ടിൽ ഷാഫി, കെ. ബാബുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
ഹരിപ്പാട് ∙ സേവാദൾ ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കൺവൻഷൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ എസ്. ദീപു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.എസ്. നൈസാം അധ്യക്ഷത വഹിച്ചു. സേവാദൾ ജില്ലാ പ്രസിഡന്റ് അഷ്റഫ്, സോമനാഥൻ നായർ, അബി ഹരിപ്പാട്, കാർത്തികേയൻ നായർ, സബിത, പുഷ്പലത, ശോഭ, ശ്രീകുമാർ,അജിതാ പാർഥൻ എന്നിവർ പ്രസംഗിച്ചു.
ഹരിപ്പാട് ∙ കുമാരപുരം നോർത്ത് യുഡിഎഫ് മണ്ഡലം കൺവൻഷൻ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ. സുധീർ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെപി സിസി അംഗം എ.കെ. രാജൻ, ജോൺ തോമസ്, ഷംസുദീൻ കായിപ്പുറം, എസ്. ദീപു, സ്റ്റീഫൻ ജേക്കബ്, ഷംസ് തറപ്പറമ്പിൽ, ശ്രീദേവി രാജു,അനിത സോജൻ,വിനോദ്, ഷാരോൺ, രാജേഷ് കുമാർ, ശ്യാംകുമാർ, രമേശൻ, അനീഷ് എന്നിവർ പ്രസംഗിച്ചു. കുമാരപുരം സൗത്ത് യുഡിഎഫ് മണ്ഡലം കൺവൻഷൻ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ചെട്ടികുളങ്ങര∙ യുഡിഎഫ് ചെട്ടികുളങ്ങര സൗത്ത് മണ്ഡലം കൺവൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മധു വഞ്ചിലേത്ത് അധ്യക്ഷത വഹിച്ചു. എ.ജെ.ഷാജഹാൻ, എ.ഇർഷാദ്, എ.എം,കബീർ, ചെങ്കിളിൽ രാജൻ, അലക്സ് മാത്യു, പി.എസ്. പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.
മുതുകുളം∙അറാട്ടുപുഴ നോർത്ത് യുഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ കെ.വൈ അബ്ദുൽ റഷീദിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം എം.ലിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടൻ, എ.കെ രാജൻ, ജോൺ തോമസ്, കാശി നാഥൻ ഷംസുദീൻ കായിപ്പുറം, എസ്. അജിത, എം.ബി സജി, ടി.പി അനിൽകുമാർ, മുഹമ്മദ് കുഞ്ഞ്, ശ്യാം കുമാർ, മൈമുനത്, പ്രസീത സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.
കായംകുളം∙ ആർഭാടവും ധൂർത്തും മാത്രം നടത്തി സാധാരണക്കാരുടെ ജനജീവിതം ദുരിതത്തിലാക്കിയ പിണറായി സർക്കാരിനെതിരെയുള്ള വിധിയെഴുത്ത് കൂടിയാകും തിരഞ്ഞെടുപ്പെന്നു പി.സി.വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. കൃഷ്ണപുരം നോർത്ത് മണ്ഡലം യുഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ മുത്തിനെതാഴെ രഘുനാഥ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എൻ.രവി, ഇ.സമീർ, ത്രിവിക്രമൻ തമ്പി, പി.എസ്.ബാബുരാജ്, എ. ഇർഷാദ്, ചിറപ്പുറത്ത് മുരളി, എ.എം.കബീർ,കെ.നാസർ, തണ്ടളത്ത് മുരളി, പഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജൻ എന്നിവർ പ്രസംഗിച്ചു.