വിഷു– റമസാൻ– ഈസ്റ്റർ വിപണി സപ്ലൈകോയിൽ എല്ലാ സാധനങ്ങളുമില്ല
Mail This Article
ആലപ്പുഴ∙ വിഷു– റമസാൻ– ഈസ്റ്റർ പ്രത്യേക വിപണി ജില്ലയിലും തുടങ്ങി. എന്നിട്ടും സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ എല്ലാ സബ്സിഡി സാധനങ്ങളും ലഭ്യമായിട്ടില്ല. നിലവിലുള്ള സൂപ്പർമാർക്കറ്റുകളിലാണു പ്രത്യേക വിപണിയും നടത്തുന്നത്. താലൂക്കിലെ പ്രധാനപ്പെട്ട ഒരു സൂപ്പർമാർക്കറ്റിലാണു പ്രത്യേക വിപണി സജ്ജമാക്കിയത്. കടയ്ക്കു മുന്നിൽ ഫ്ലെക്സ് വച്ചതു മാത്രമാണു പ്രത്യേക വിപണി ആയപ്പോഴുണ്ടായ മാറ്റം.കെ റൈസ്, ചെറുപയർ, ഉഴുന്ന്, കടല, വെളിച്ചെണ്ണ തുടങ്ങിയ സബ്സിഡി സാധനങ്ങളാണു സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലുള്ളത്. പച്ചരിയും പഞ്ചസാരയും ജില്ലയിലെ മിക്ക സൂപ്പർമാർക്കറ്റുകളിലുമില്ല.വിതരണം ചെയ്യുന്ന സാധനങ്ങളുടെ തുക ലഭിക്കാത്തതിനാൽ ഓർഡർ നൽകുന്നതിലും കുറഞ്ഞ അളവിലാണു വിതരണക്കാർ സപ്ലൈകോയിലേക്കു സാധനങ്ങൾ എത്തിക്കുന്നത്. ഇതാണു സപ്ലൈകോ കേന്ദ്രങ്ങളിൽ സാധനങ്ങളുടെ ലഭ്യതയിൽ വൻ ഇടിവുണ്ടാകാൻ കാരണം.