ADVERTISEMENT

ഗതാഗതം നിരോധിച്ചു: ഹരിപ്പാട്∙ ഹരിപ്പാട്– ഇലഞ്ഞിമേൽ റോഡിൽ പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ പാലത്തിനു സമീപമുള്ള വളയച്ചാൽ കലുങ്ക് പുനർ നിർമിക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ തട്ടാരമ്പലം– നങ്ങ്യാർകുളങ്ങര റോഡ് വഴി പോകണം. ഇരുചക്രവാഹനങ്ങൾക്കു കടന്നു പോകുന്നതിനു കലുങ്കിനു സമീപം താൽക്കാലിക റോഡ് നിർമിച്ചിട്ടുണ്ട്.

അവധിക്കാല ക്യാംപുകൾ
കരിപ്പുഴ ∙ ജീവനകല സെന്ററിൽ കുട്ടികൾക്കായി അവധിക്കാല യോഗപരിശീലനം, പ്രാണായാമം, ശ്വസനക്രിയ ക്ലാസുകൾ നടക്കും. 7025544653.

മാവേലിക്കര ∙ ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിൽ 5 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി അവധിക്കാല കായിക പരിശീലനം 3 നു തുടങ്ങും. രാവിലെ 8 മുതൽ 10 വരെ വോളിബോൾ, ഫുട്ബോൾ, സോഫ്റ്റ് ബോൾ, ബേസ്ബോൾ, അത്‌ലറ്റിക്സ് എന്നിവയിലാണു പരിശീലനം.

മാവേലിക്കര ∙ ഇൻഫന്റ് ജീസസ് ഐഎസ്‌സി സ്കൂളിൽ അവധിക്കാല റോളർ സ്കേറ്റിങ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ പരിശീലനം നാളെ തുടങ്ങും.

ചെട്ടികുളങ്ങര ∙ വിദ്യാർഥികൾക്കായി കളിയരങ്ങ് –2024 നാളെ മുതൽ 6 വരെ 10 വരെ ചെട്ടികുളങ്ങര എച്ച്എസ്എസിൽ നടക്കും. സ്കൂൾ മാനേജർ കെ.പി.രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. നാളെ കുത്തിയോട്ട ആശാൻ അനിൽ പ്രസാദ് അവതരിപ്പിക്കുന്ന നാടൻപാട്ടും നാട്ടരങ്ങും 2നു അധ്യാപിക സൂര്യ എസ്.നായരുടെ വർണവസന്തം, 3നു അഗ്നിരക്ഷാസേനയുടെ ജാഗ്രതയോടെ മുന്നേറാം എന്ന ദുരന്തനിവാരണ ക്ലാസ്, 4നു പൊലീസ് ഡിഫൻസ് ടീമിന്റെ സുരക്ഷിത വിദ്യാലയം സുന്ദര വിദ്യാലയം എന്ന സ്ത്രീ സുരക്ഷ സ്വയരക്ഷ പരിശീലന പരിപാടി, 5നു അധ്യാപിക ആശ രാഘവന്റെ കവിത ശിൽപശാല, 6നു മാങ്കുളം ജി.കെ.നമ്പൂതിരി നയിക്കുന്ന മലയാള മധുരി എന്നിവ നടക്കും.

അവധിക്കാല വിജ്ഞാനോത്സവം 
ആലപ്പുഴ∙ പറവൂർ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നു. ഏപ്രിൽ 15 മുതൽ 21 വരെയാണ് പരിപാടി. ഫോൺ.97456 28993, 94461 80900

റെയിൽവേഗേറ്റ് അടച്ചിടും
ആലപ്പുഴ∙ മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലവൽ ക്രോസ് നമ്പർ: 51 (റേഡിയോ സ്റ്റേഷൻ ഗേറ്റ്) നാളെ രാവിലെ 8 മുതൽ 4നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലവൽ ക്രോസ് നമ്പർ: 52 (ഉദയ ഗേറ്റ്) വഴി പോകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com