ADVERTISEMENT

ആലപ്പുഴ∙ ഇന്നും നാളെയും കൂടിയേ പത്രിക നൽകാൻ സമയമുള്ളൂ. അതിനു മുൻപുള്ള പ്രചാരണത്തിനു തീവ്രതയേറും. ഇന്നലെ രണ്ടു മണ്ഡലങ്ങളിലും മുന്നണി സ്ഥാനാർഥികളുടെ പ്രചാരണത്തിൽ കണ്ടത് അതാണ്.

ആലപ്പുഴ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എ എം ആരിഫിന് കൊമ്മാടി കർഷക സംഘത്തിൻ്റെ സ്വീകരണം.
ആലപ്പുഴ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എ എം ആരിഫിന് കൊമ്മാടി കർഷക സംഘത്തിൻ്റെ സ്വീകരണം.

ആലപ്പുഴ
എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് ഇന്നലെ ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സ്വീകരണ പര്യടനത്തിലായിരുന്നു. വഴിച്ചേരി മാർക്കറ്റിൽ സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പര്യടനം ഉദ്ഘാടനം ചെയ്തു. പി.പി.ചിത്തരഞ്ജൻ എംഎൽഎ സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു. പര്യടനം ചെട്ടികാട് സമാപിച്ചു. യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ അരൂരിൽ നിന്നാണു പ്രചാരണം തുടങ്ങിയത്.

 നീർക്കുന്നം കടൽക്ഷോഭത്തിൽ തകർന്ന വീടുകളും,  ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെയും സന്ദർശിച്ച്  ആലപ്പുഴ  ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി  ശോഭാ സുരേന്ദ്രൻ.
നീർക്കുന്നം കടൽക്ഷോഭത്തിൽ തകർന്ന വീടുകളും, ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെയും സന്ദർശിച്ച് ആലപ്പുഴ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ.

സെന്റ് അഗസ്റ്റിൻ പള്ളിയും ഔവർ ലേഡി ഓഫ് മേഴ്സി കോൺവന്റും പാവുമ്പായി ശ്രീകൃഷ്ണ ക്ഷേത്രവും വടുതല ജുമാ മസ്ജിദും അദ്ദേഹം സന്ദർശിച്ചു. ആലപ്പുഴയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. ഫ്രാൻസിസിനെയും ചലച്ചിത്ര സംവിധായകൻ ഫാസിലിനെയും സന്ദർശിച്ചു.ഉച്ച കഴിഞ്ഞ് ആലപ്പുഴ കോടതിയിലെത്തി എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തു. എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ അമ്പലപ്പുഴ മേഖലയിൽ കടൽക്ഷോഭമുണ്ടായ വളഞ്ഞവഴി നീർക്കുന്നം, പുറക്കാട് തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു ജനങ്ങളുടെ പരാതി കേട്ടു.

 മാവേലിക്കര
യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് സ്വീകരണ പര്യടനം തുടങ്ങി. കുട്ടനാട്ടിലായിരുന്നു ഇന്നലെ. നീരേറ്റുപുറത്തു നിന്നാണു പര്യടനം തുടങ്ങിയത്. എടത്വ, കുന്നുമ്മ, പച്ച, കേളമംഗലം, തകഴി, കരുമാടി, വീയപുരം, പായിപ്പാട് തുടങ്ങിയ മേഖലകളിൽ സ്വീകരണം നൽകി.എൽ‍ഡിഎഫ് സ്ഥാനാർഥി സി.എ.അരുൺ കുമാറിന് ഇന്നലെ മാവേലിക്കര നിയമസഭാ മണ്ഡലത്തിലായിരുന്നു സ്വീകരണം. വള്ളികുന്നത്ത് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. താമരക്കുളം, പാലമേൽ, മറ്റപ്പള്ളി, നൂറനാട്, ഇടപ്പോൺ, ചുനക്കര, തട്ടാരമ്പലം, പുന്നമൂട് തുടങ്ങിയ മേഖലകളിൽ സ്വീകരണം നൽകി. രാമനല്ലൂരിൽ സമാപന സമ്മേളനം എം.എസ്.അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല മാന്നാർ, ചെന്നിത്തല തുടങ്ങിയ പ്രദേശങ്ങളിൽ പ്രചാരണം നടത്തി. പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു വോട്ട് തേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com