ADVERTISEMENT

ആലപ്പുഴ∙ കത്തുന്ന ചൂടിനെയും വകവയ്ക്കാതെ ദിവസം മുഴുവൻ നീളുന്ന പരിപാടികളുമായി സ്ഥാനാർഥികൾ മണ്ഡലത്തിൽ നിറഞ്ഞുനിന്നു.യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ ചേർത്തല മണ്ഡലത്തിൽ വിവിധയിടങ്ങളിൽ പര്യടനം നടത്തി. ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെപിസിസി എക്സിക്യൂട്ടീവ് അംഗം ഡി.സുഗതൻ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എം.ലിജു, കെപിസിസി സെക്രട്ടറി എസ്.ശരത് എന്നിവർ ഒപ്പമുണ്ടായിരുന്നു. കയർമേഖലയിലെ തൊഴിലാളികളുമായി സംവദിച്ചു.

എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് ഹരിപ്പാട് മണ്ഡലത്തിൽ വിവിധയിടങ്ങളിൽ സ്വീകരണ പര്യടനം നടത്തി. പുറക്കാട്ട് അപകടത്തിൽ മരിച്ചവരുടെ വീട് സന്ദർശിച്ചു.

ആലപ്പുഴ ലോകസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫ് മഹാദേവികാട് എസ്എൻഡിപി എച്ച് എസ് എസി  സമീപം  സ്വീകരണം നൽകിയപ്പോൾ.
ആലപ്പുഴ ലോകസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫ് മഹാദേവികാട് എസ്എൻഡിപി എച്ച് എസ് എസി സമീപം സ്വീകരണം നൽകിയപ്പോൾ.

എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ പിറന്നാൾ ആയിരുന്നതിനാൽ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. പുറക്കാട്ട് അപകടത്തിൽ മരിച്ചവരുടെ വീട് സന്ദർശിച്ചു. മത്സ്യത്തൊഴിലാളി കുടുംബത്തോടൊപ്പം പിറന്നാൾ സദ്യ കഴിച്ചു. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുത്തു. ഹരിപ്പാട് നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി.

bjp-canadate-campain-gif
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com