ADVERTISEMENT

ഹരിപ്പാട് ∙ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അതിഥിത്തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ജാർഖണ്ഡ് ബോറിയോഗാവ് സ്വദേശി ദേവാനന്ദ്(30) ആണ് പിടിയിലായത്. ഡാണാപ്പടിയിലെ വീട്ടിലാണ് സംഭവം. കിടപ്പുമുറിയിൽ സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ ദേവാനന്ദ് എടുക്കാൻ ശ്രമിച്ചതോടെ സഹോദരൻ കരഞ്ഞ് ബഹളം വച്ചു.

സഹോദരനെ തട്ടി മാറ്റി കുട്ടിയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഓടിയെത്തി. തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് ദേവാനന്ദ് സമീപമുള്ള കടയിൽ കയറി. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനം നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ദേവാനന്ദിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com