ADVERTISEMENT

പൂച്ചാക്കൽ ∙ തവണക്കടവ് – വൈക്കം ഫെറിയിൽ ജലയാനങ്ങൾക്ക് ദിശ അറിയാനായി സ്ഥാപിച്ചിരുന്ന ചാനൽ ബോയകൾ ഒഴുകിപ്പോയത് ജലയാന സർവീസുകൾക്ക് തടസ്സമാകുന്നു. പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞദിവസത്തെ കാറ്റിലും മഴയിലുമാണ് ചാനൽ ബോയകൾ ഒഴുകിപ്പോയത്. മഴ സമയത്തും രാത്രിയിലുമുള്ള ഇരുട്ടിൽ ജലയാനങ്ങൾക്ക് കായലിലെ ദിശ മനസ്സിലാക്കി പോകുന്നതിനാണ് ആഴമേറിയ ചാലുകളുടെ വശങ്ങളിലായി പോർട്ട് അധികൃതരുടെ നേതൃത്വത്തിൽ ചാനൽ ബോയകൾ സ്ഥാപിച്ചത്.

തവണക്കടവ് – വൈക്കം ഫെറിയിലുള്ളത് സ്ഥാപിച്ച് 7 വർഷം മുൻപാണ് പലതിന്റെ മുകളിലെ ലൈറ്റ് ഒടിഞ്ഞും മുകൾ ഭാഗം തകർന്നു നഷ്ടപ്പെടുകയാണ്. കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും രണ്ടെണ്ണം ഒഴുകിപ്പോയി. ഇവയെല്ലാം പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. തവണക്ക‌ടവ് – വൈക്കം ഫെറിയിൽ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകളും, വൈക്കം നഗരസഭയും പള്ളിപ്പുറം പഞ്ചായത്തും ചേർന്നു നടത്തുന്ന ജങ്കാർ സർവീസുമുള്ളതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com