ADVERTISEMENT

ചെങ്ങന്നൂർ ∙ നഴ്സ‌ിങ് കോളജിൽ അഡ്‌മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. മകൾക്ക് നഴ്‌സിങ് പഠനത്തിന് അഡ്‌മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആലാ സ്വദേശിനിയിൽ നിന്ന് 8 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് മേരിക്കുന്ന് തണലിൽ എരിയാംപറമ്പ് വീട്ടിൽ ഷംജിത്തിനെയാണ് (37)  പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ സമാന കേസിൽ ഇയാൾ അറസ്റ്റിലായതിനെ തുടർന്നു ചെങ്ങന്നൂർ പൊലീസ് എത്തി  അറസ്റ്റ് രേഖപ്പെടുത്തി ചെങ്ങന്നൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com