ADVERTISEMENT

കുട്ടനാട് ∙ ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പള്ളാത്തുരുത്തി പാലത്തിൽ നിന്നു പൂക്കൈതയാറ്റിലേക്കു 2 പേർ ചാടിയതായുള്ള സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആരെയും കണ്ടെത്താനായില്ല. നെടുമുടി പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് ഇന്നലെയും പരിശോധന നടത്തിയത്. 

കഴിഞ്ഞ 12ന് പുലർച്ചെ മൂന്നോടെ 2 പേർ പാലത്തിൽ നിന്നു ചാടിയതായുള്ള ലോറി ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. തുടർച്ചയായി 4 ദിവസം പരിശോധന നടത്തിയിട്ടും യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് സമീപ പൊലീസ് സ്റ്റേഷനിൽ   അന്വേഷിച്ചിട്ടും ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് നെടുമുടി സിഐ: കെ.വിനുകുമാർ  പറഞ്ഞു.

മുങ്ങൽ വിദഗ്ധന് പരുക്ക്
ഇന്നലെ തിരച്ചിലിനിടെ ആലപ്പുഴ അഗ്നിരക്ഷാസേനയുടെ മുങ്ങൽവിദഗ്ധൻ കെ.ആർ.അനീഷിന്റെ വിരലൊടിഞ്ഞു. പാലത്തിന് താഴെ തിരച്ചിൽ നടത്തുന്നതിനിടെ തൂണിൽ കയ്യിടിക്കുകയായിരുന്നു. പരുക്ക് ഗുരുതരമാണ്. ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com